- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വൻ തുകയുടെ സമ്മാനത്തിന് അർഹമായെന്ന വ്യാജ സന്ദേശം നൽകി പണം തട്ടൽ;ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: വൻ തുകയുടെ സമ്മാനത്തിന് അർഹമായെന്ന വ്യാജ സന്ദേശം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിരക്കുന്നത്. വിവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങൾ ഇന്റർനെറ്റ് വഴി ജനങ്ങളെ വലയിലാക്കുന്നതെന്നും ഇത്തരം സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ അധികൃതരെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഫേസ് ബുക് പേജിലൂടെ ജനങ്ങൾക്ക് നിർദ്ദേശം നൽകി.ഇമെയിൽ, വാട്ട്സ് ആപ്പ്, സാധാരണ മൊബൈൽ സന്ദേശങ്ങൾ, എന്നിവ വഴിയോ ഫോണിൽ നേരിട്ട് വിളിച്ചോ ആണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ജനങ്ങളെ വലയിലാക്കുന്നത്. വൻ തുകയുടെ സമ്മാനത്തിന് അർഹമായെന്ന വ്യാജ സന്ദേശം നൽകി പണം കൈമാറാനുള്ള വ്യക്തിഗത വിവരങ്ങളായിരിക്കും തുടക്കത്തിൽ ആവശ്യപ്പെടുക. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കാൻ കഴിയാത്ത വൻ തുക കൈവശമുണ്ടെന്നും വിനിമയം ചെയ്യാൻ സഹായിച്ചാൽ നിശ്ചിത തുക പ്രതിഫലമായി തരാമെന്നും അറിയിച്ചു കൊണ്ടും സന്ദേശങ്ങൾ
ദോഹ: വൻ തുകയുടെ സമ്മാനത്തിന് അർഹമായെന്ന വ്യാജ സന്ദേശം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിരക്കുന്നത്.
വിവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങൾ ഇന്റർനെറ്റ് വഴി ജനങ്ങളെ വലയിലാക്കുന്നതെന്നും ഇത്തരം സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ അധികൃതരെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഫേസ് ബുക് പേജിലൂടെ ജനങ്ങൾക്ക് നിർദ്ദേശം നൽകി.ഇമെയിൽ, വാട്ട്സ് ആപ്പ്, സാധാരണ മൊബൈൽ സന്ദേശങ്ങൾ, എന്നിവ വഴിയോ ഫോണിൽ നേരിട്ട് വിളിച്ചോ ആണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ജനങ്ങളെ വലയിലാക്കുന്നത്.
വൻ തുകയുടെ സമ്മാനത്തിന് അർഹമായെന്ന വ്യാജ സന്ദേശം നൽകി പണം കൈമാറാനുള്ള വ്യക്തിഗത വിവരങ്ങളായിരിക്കും തുടക്കത്തിൽ ആവശ്യപ്പെടുക. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കാൻ കഴിയാത്ത വൻ തുക കൈവശമുണ്ടെന്നും വിനിമയം ചെയ്യാൻ സഹായിച്ചാൽ നിശ്ചിത തുക പ്രതിഫലമായി തരാമെന്നും അറിയിച്ചു കൊണ്ടും സന്ദേശങ്ങൾ ലഭിക്കും. പ്രലോഭനത്തിൽ വീണുവെന്ന് ഉറപ്പായാൽ ഫീസ് ഇനത്തിൽ ചെറിയൊരു തുക നിശ്ചിത ബാങ്ക് അകൗണ്ടിലേക്ക് മണി എക്സ്ചേഞ്ച് വഴി അയക്കാൻ ആവശ്യപ്പെടുന്നതാണ് അടുത്ത ഘട്ടം. വലിയ തുക പ്രതീക്ഷിച്ചു പണമയക്കാൻ തയാറാകുന്നവരാണ് പലപ്പോഴും ചതിയിൽ പെടുന്നത്.
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉടൻ സൈബർ കുറ്റകൃത്യങ്ങൾക്കായുള്ളഅന്വേഷണ കേന്ദ്രത്തിന് കൈമാറണമെന്ന് മന്ത്രാലയം നിർദേശിച്ചു. 2347444 എന്ന നമ്പറിലോ 66815757എന്ന ഹോട് ലൈൻ നമ്പറിലോ ആണ് വിവരം അറിയിക്കേണ്ടത്. cccc@moi.gov.qa.എന്ന ഇമെയിൽ വഴിയും വിവരം അറിയിക്കാം. ഖത്തർ ആഭ്യന്തര വകുപ്പിന്റെ മെട്രാഷ് സി ഐ ഡി സേവനങൾക്കുള്ള ആപ്ലിക്കേഷൻ വഴിയും ഇത് സംബന്ധിച്ച വിവരങ്ങളും പരാതികളും നൽകാവുന്നതാണ്.