- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഓൺലൈൻ സൗകര്യം; സ്മാർട്ട് ഐഡികൾ ഉപയോഗിച്ച് സ്‌പോൺസർമാർക്ക് അപേക്ഷ നല്കാം; കരിമ്പട്ടികയിൽപ്പെട്ട കമ്പനികളുടെ അപേക്ഷ തള്ളും
ദോഹ: ഖത്തറിലെ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഓൺലൈൻ സേവനം ഏർപ്പെടുത്തി.പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് തൊഴിൽസാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ പെർമനന്റ് റിക്രൂട്ട്‌മെന്റ് കമ്മിറ്റിയാണ് ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ഇനിമുതൽ വിദേശ തൊഴിലാളികള
ദോഹ: ഖത്തറിലെ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഓൺലൈൻ സേവനം ഏർപ്പെടുത്തി.പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് തൊഴിൽസാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ പെർമനന്റ് റിക്രൂട്ട്‌മെന്റ് കമ്മിറ്റിയാണ് ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ഇനിമുതൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്മാർട്ട് ഐഡികൾ ഉപയോഗിച്ച് സ്‌പോൺസർമാർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം.
ഇത് സമയവും അധ്വാനവും ലാഭിക്കാൻ റിക്രൂട്ടർമാരെ സഹായിക്കും.അപേക്ഷ പരിശോധിച്ച് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ ചുമതല. കരിമ്പട്ടികയിൽ പ്പെട്ട കമ്പനികളുടെ അപേക്ഷകൾ മാത്രമാണ് നിരസിക്കുന്നത്.കരിമ്പട്ടികയിൽപ്പെടുത്താനുണ്ടായ പ്രശ്‌നത്തിന് പരിഹാരം കാണുകയും പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്താൽ മാത്രമേ അത്തരം കമ്പനികളുടെ അപേക്ഷകൾ പരിഗണിക്കുകയുള്ളു.
ലഭിക്കുന്ന നൂറ് ശതമാനം അപേക്ഷകളും ഒരാഴ്ചക്കുള്ളിൽ തന്നെ പരിഗണിക്കാൻ കമ്മിറ്റിക്ക് സാധിക്കുന്നുണ്ട്. കമ്മിറ്റിയുടെ ആഴ്ചയിലെ മീറ്റിങുകൾ രണ്ട് ദിവസത്തിൽ നിന്ന് നാല് ദിവസമായി വർധിപ്പിച്ചു.റിക്രൂട്ട്‌മെന്റ് അപേക്ഷകൾ അംഗീകരിക്കുന്നതിനു നിരവധി മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളിക്ക് നിശ്ചയിച്ച ശമ്പളം വ്യക്തമാക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. നിശ്ചിത തൊഴിലിനു സ്വദേശികൾ ലഭ്യമല്ലെന്ന് കാണിക്കുന്ന തൊഴിൽ ശക്തി വകുപ്പിന്റെ രേഖകൾ ലഭിച്ചതിനു ശേഷം മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.