രാജ്യത്ത് എണ്ണ വിലയിടിഞ്ഞതിനെ തുടർന്ന് നിരവധി കമ്പനികൾ തൊഴിലാളികളെ വെട്ടിച്ചുരുക്കിയതായും പലരും തൊഴിൽന്ഷ്ട ഭീതിയിലാണെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഖത്തറിൽ ശമ്പള വർധനവുണ്ടാവുന്നതായി സർവേ റിപ്പോർട്ട്. രാജ്യാന്തര മാനേജ്‌മെന്റ് കൺസൾട്ടൻസിയായ ഹേ ഗ്രൂപ്പ് നടത്തിയ സർവേയിൽ പങ്കെടുത്ത ഖത്തറിലെ മിക്ക തൊഴിലാളികൾക്കും 4.2 ശതമാനത്തിന്റെ വേതനവർധന ലഭിച്ചതായി വെളിപ്പെടുത്തി.

എന്നാൽ, വേതനം കൂടിയിട്ടും ജീവിത ചെലവ് കുത്തനെ കൂടുന്നതിനാൽ സാധാരണ തൊഴിലാളികൾ പാടുപെടുകയാണെന്നും സർവേയിലുണ്ട്.ഖത്തറിലെ 92 ശതമാനം കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് മികവിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വർഷം ബോണസ് പോലുള്ള ആനുകൂല്യങ്ങൾ നൽകിയത്.

ഫീൽഡ് ജീവനക്കാർക്ക് ശരാശരി 4.5 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അഭിപ്രായമാരായാ നായി 212 കമ്പനികളിൽ നിന്നായി 115,000 പേരെയാണ് ഏജൻസി സമീപിച്ചത്.