ദോഹ: എണ്ണ വിലയിൽ ഉണ്ടായ കനത്ത വിലയിടിവിനെ തുടർന്ന് ഖത്തർ ദേശീയ പെട്രോളിയം കമ്പനിയിൽ നിന്ന് ആയിരം ഇന്ത്യക്കാരെ പിരിച്ചുവിട്ടു. വിദേശ കാര്യമന്ത്രി വികെ സിങ് ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എണ്ണ വിലയിടിവിൽ നിന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുക എന്ന ഉദ്ദേശ്യമാണ് കമ്പനിയെ ഇത്തരത്തിലൊരു പിരിച്ചുവിടലിന് പ്രേരിപ്പിച്ചത്.

ജോലി നഷ്ടപ്പെട്ടവർ നാട്ടിലേക്കു മടങ്ങുകയോ അവിടെത്തന്നെ മറ്റു ജോലികൾ തേടിയതായോ ആണ് ഖത്തറിലെ ഇന്ത്യൻ എംബസി നൽകുന്ന വിവരം. മലയാളികൾ ഉൾപ്പെടെ നിരവധി പേർ നാട്ടിലേക്കു മടങ്ങിയതായും വിവരം ലഭിക്കുന്നുണ്ട്. ജേലി നഷ്ടപ്പെട്ടു തിരിച്ചെത്തുന്നവർക്കായി ആശ്വാസ പദ്ധതികളൊന്നും നിലവിൽ ആലോചിച്ചിട്ടില്ലെന്നാണ് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്.