- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ഹെൽത്ത് സെന്ററുകളുടെ സമയം നീട്ടി; രോഗികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കും
ദോഹ: ഖത്തറിൽ അനവധി ഹെൽത്ത് സെന്ററുകളുടെ സമയം ദീർഘിപ്പിച്ചതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ(പിഎച്ച്‌സിസി) അറിയിച്ചു. രോഗികൾക്ക് പ്രയോജന പ്രദമാകുന്ന രീതിയിൽ രണ്ട് ഷിഫ്റ്റുകളുണ്ടായിരുന്ന ചില സെന്ററുകളുടെ സമയം ഒറ്റ ഷിഫ്റ്റാക്കി മാറ്റിയാണ് പുതിയ സമയ ക്രമീകരണം. രാവിലെ 7 മുതൽ രാത്രി 11 മണി വരെയാണ് ഒറ്റ ഷിഫ്റ്റ്.അൽ ഖോർ, അൽ ഷമാൽ,അൽ വക്ര ഹെൽ
ദോഹ: ഖത്തറിൽ അനവധി ഹെൽത്ത് സെന്ററുകളുടെ സമയം ദീർഘിപ്പിച്ചതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ(പിഎച്ച്‌സിസി) അറിയിച്ചു. രോഗികൾക്ക് പ്രയോജന പ്രദമാകുന്ന രീതിയിൽ രണ്ട് ഷിഫ്റ്റുകളുണ്ടായിരുന്ന ചില സെന്ററുകളുടെ സമയം ഒറ്റ ഷിഫ്റ്റാക്കി മാറ്റിയാണ് പുതിയ സമയ ക്രമീകരണം. രാവിലെ 7 മുതൽ രാത്രി 11 മണി വരെയാണ് ഒറ്റ ഷിഫ്റ്റ്.അൽ ഖോർ, അൽ ഷമാൽ,അൽ വക്ര ഹെൽത്ത് സെന്ററുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 11 വരെയാണ്. നേരത്തെ ഇവ ഉച്ചയ്ക്ക് 2 നും 4 മണിക്കും അടച്ചിരുന്നു.
ഭൂരിഭാഗം ഹെൽത്ത് സെന്ററുകളും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തിക്കുക. അൽ റയാൻ,മദീന ഖലീഫ,അൽ മുന്റാസാഹ്, മുഗോളിന,അബു ബാക്കർ അൽ സിദിഖ്,ഒമാർ ബിൻ ഖതാബ്,വെസ്റ്റ് ബേ,മിസെയ്മീർ ഉൾപ്പെടെയുള്ളവയുടെ സമയക്രമമാണിത്. വെള്ളിയാഴ്ച രാവിലെ മിസെയ്മീറിലെ സെന്റർ രാവിലെ അടച്ചിടും.
ഹെൽത്ത് സെന്ററുകളിലെ ഡെന്റൽ ക്ലിനിക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും. ചില സെന്ററുകളിൽ എമർജൻസി കേസിന് ഓൺ കോൾ സംവിധാനമുണ്ട്. അൽ ജമീലിയ,അൽ കഹ്ബാൻ,അൽ ഗുവെയ്‌റിയ, ഉം ബാബ്, ഉം സലാൽ,അൽ ദെയ്ൻ,അൽ മതാർ,അൽ ഖരാന,അൽ ഗരാഫ,അബു നഖ്‌ല എന്നിവയാണിത്.