- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യമെമ്പാടും 55 സൗജന്യ വൈ ഫൈ പാർക്കുകൾ: ദോഹയിലെ ഏഴുപാർക്കുകളിൽ ഉടൻ വൈ ഫൈ
ദോഹ: രാജ്യമെമ്പാടുമുള്ള പബ്ലിക് പാർക്കുകളിൽ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ നീക്കം. ഇത്തരത്തിൽ മൊത്തം 55 പാർക്കുകളിൽ സൗജന്യ വൈ ഫൈ സംവിധാനം നടപ്പാക്കുമെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് അറിയിച്ചു. നിലവിൽ രണ്ടു പബ്ലിക് പാർക്കുകളിലാണ് സൗജന്യ വൈ ഫൈ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പാർ
ദോഹ: രാജ്യമെമ്പാടുമുള്ള പബ്ലിക് പാർക്കുകളിൽ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ നീക്കം. ഇത്തരത്തിൽ മൊത്തം 55 പാർക്കുകളിൽ സൗജന്യ വൈ ഫൈ സംവിധാനം നടപ്പാക്കുമെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് അറിയിച്ചു. നിലവിൽ രണ്ടു പബ്ലിക് പാർക്കുകളിലാണ് സൗജന്യ വൈ ഫൈ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പാർക്കുകളിൽ സൗകര്യം നടപ്പാക്കാനാണ് ഉദ്ദേശം.
സുപ്രീം കൗൺസിൽ ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയുമായി (ഐസിടി ഖത്തർ) സഹകരിച്ചാണ് പാർക്കുകളിൽ വൈ ഫൈ സൗകര്യം ഒരുക്കുന്നത്. ഇംസലാല, ഷഹാനിയ പാർക്കുകളിലാണ് ഇപ്പോൾ ഈ സൗകര്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദോഹയിലെ തന്നെ വൽ വക്ര പബ്ലിക് പാർക്ക്, കോർണിഷ് അൽഘോർ, ഷെറാട്ടൺ പാർക്ക്, റുമൈല, ദാഹ് അൽ ഹമാമം, സിമൈസ്മ, ദുഃഖാൻ പബ്ലിക് പാർക്കുകളിലും ഉടൻ തന്നെ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എട്ട് എംബിപിഎസ് എന്ന സ്പീഡിലാണ് ഈ ഒമ്പത് പാർക്കുകളിലും വൈ ഫൈ സേവനം ലഭ്യമാക്കുക.
2013-ൽ പ്രഖ്യാപിച്ച നാഷണൽ ബ്രോഡ്ബാൻഡ് പദ്ധതി പ്രകാരം എല്ലാ ഖത്തർ നിവാസികൾക്കും 2016-ഓടെ കുറഞ്ഞത് രണ്ട് ബ്രോഡ്ബാൻഡ് സർവീസ് പ്രൊവൈഡർമാരുടെ സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.