ദോഹ: ഖത്തറിൽ ജനസംഖ്യ കുത്തനെ കുറഞ്ഞതായി രിപ്പോർട്ട്. കഴിഞ്ഞമാസം ഖത്തറിലെ ജനസംഖ്യ 2.5 ദശലക്ഷമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വർഷത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയാണിത്.

ഗവൺമെന്റ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് ജൂൺ അവസാനം 2545820 പേരാണുണ്ടായിരുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് 155000 പേരുടെ കുറവാണുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗൾഫ് പ്രതിസന്ധിയും ഈദ് അവധി ദിനങ്ങളും വേനലവധിയും ആരംഭിച്ചതോടെ പലരും രാജ്യം വിട്ട് പുറത്ത് പോയതാണ് ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്താനുള്ള പ്രധാന കാരണം. വേനലവധി കഴിയുന്നതോടെ ജനസംഖ്യയിലുണ്ടായ കുറവ് നികത്തപ്പെടും എന്നാണ് കരുതുന്നത്.