- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സ്വകാര്യ സ്‌കൂൾ പ്രവേശന ചട്ടം; ഇന്ത്യയിൽ പഠിച്ച കുട്ടികൾക്ക് ഖത്തറിൽ പ്രവേശനം ലഭിക്കാൻ തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധം; സർട്ടിഫിക്കറ്റ് സമർപ്പിക്കാനാവാതെ രക്ഷിതാക്കൾ നെട്ടോട്ടത്തിൽ
ദോഹ: ഇന്ത്യയിൽ പഠിച്ച കുട്ടികൾക്കു ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനു സുപ്രീം കൗൺസിലിൽ നിന്നു ലഭിക്കുന്ന തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് വെട്ടിലായിരിക്കുന്നത്. നിർബന്ധമാക്കിയതാണ് രക്ഷിതാക്കളെ നെട്ടോട്ടമോടിക്കുന്നത്. സുപ്രീം കൗൺസിലിൽ നിന്നു
ദോഹ: ഇന്ത്യയിൽ പഠിച്ച കുട്ടികൾക്കു ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനു സുപ്രീം കൗൺസിലിൽ നിന്നു ലഭിക്കുന്ന തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് വെട്ടിലായിരിക്കുന്നത്.
നിർബന്ധമാക്കിയതാണ് രക്ഷിതാക്കളെ നെട്ടോട്ടമോടിക്കുന്നത്. സുപ്രീം കൗൺസിലിൽ നിന്നു തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ
സ്‌കൂൾ പ്രവേശനത്തിനു മുൻപായി ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ സ്‌കൂൾ വിടുതൽ സർട്ടിഫിക്കറ്റ്(ടിസി) ഇന്ത്യയിലെ ഖത്തർ എംബസിയുടെ സാക്ഷ്യപ്പെടുത്തലോടെ സ്‌കൂളിൽ സമർപ്പിക്കണം.
ഇതോടെ ഈ വർഷം പ്രവേശനം ലഭിച്ച കുട്ടികളിൽ ഇതുവരെ തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്തവരുടെ അഡ്‌മിഷൻ റദ്ദായേക്കുമെന്നതാണ് അവസ്ഥയിലാണ്.സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന കുട്ടികൾ മുൻ വർഷങ്ങളിൽ ടിസി സിബിഎസ്ഇ റീജനൽ ഓഫിസിൽനിന്നും സ്‌റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾ ജില്ലാ വിദ്യാഭ്യാസ ഓഫിസറെക്കൊണ്ടും സാക്ഷ്യപ്പെടുത്തി നൽകിയാൽ
മതിയായിരുന്നു.
പുതിയ നിയമപ്രകാരം ടി.സി മാതൃ രാജ്യത്തെ അധികൃതരും അവിടെയുള്ള ഖത്തരി എംബസിയും അറ്റസ്റ്റ് ചെയ്യണം. ഇത് പാലിക്കാത്ത
സർട്ടിഫിക്കറ്റുകൾ എസ്.ഇ.സി തള്ളുകയും വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യും.ഈ നിയമം കഴിഞ്ഞ വർഷം തന്നെ എസ്.ഇ.സി കൊണ്ടുവന്നിരുന്നെങ്കിലും ഈ വർഷം മുതലാണ് കർശനമായി നടപ്പാക്കിത്തുടങ്ങിയത്.
രണ്ടാം തരത്തിലേക്കും അതിന് മുകളിലേക്കും അഡ്‌മിഷൻ തേടുന്ന വിദ്യാർത്ഥികൾക്കാണു പുതിയ നിയമം ബാധകമാവുക.ഈ സർട്ടിഫിക്കറ്റ് എസ്.ഇ.സിക്ക് സമർപ്പിക്കുകയും വെരിഫൈ ചെയ്ത ശേഷം തത്തുല്യമായ ഒന്ന് എസ്.ഇ.സി നൽകുകയുമാണു ചെയ്യുക.വിദ്യാർത്ഥി എസ്.ഇ.സി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ തത്തുല്യ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി നൽകണം.
ഈ വിദ്യാഭ്യാസ വർഷത്തെ രജിസ്‌ട്രേഷൻ എസ്.ഇ.സി അവസാനിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്
ഹാജരാക്കാത്ത പുതിയ കുട്ടികളുടെ കാര്യത്തിൽ എന്ത് നടപടിയുണ്ടാവുമെന്നു വ്യക്തമല്ല.