- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പ്രവാസി തൊഴിലാളികളെ നിയമിക്കാൻ സ്ഥിരം സമിതി വരുന്നു; തൊഴിലാളികളുടെ താമസസ്ഥലം കണ്ടെത്തുന്നതടക്കം തൊഴിലാളികളുടെ എണ്ണം നിശ്ചയിക്കുന്നതും സമിതി
ദോഹ: രാജ്യത്ത് സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പ്രവാസി തൊഴിലാളികളുടെ നിയമനത്തിന് സ്ഥിരം സമിതി വരുന്നു. ഇതിനായി 2003ലെ 26-ാം നമ്പർ നിയമത്തിന്റെ രണ്ട്, നാല് അനുച്ഛേദങ്ങളിൽ വരുത്തിയ ഭേദഗതിക്ക് അമീർ ഷെയ്‌യ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. .തൊഴിൽ, വ്യവസായം, ആഭ്യന്തരം, വാണിജ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളും അഷ്ഗാൽ, ഖത്തർ ചേംമ്പർ പ്രതിനിധികളും സമിതിയിലുണ്ടാകും. തൊഴിൽനിയമത്തിന്റെ പരിധിയിൽവരുന്ന സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ വിദേശതൊഴിലാളികളെ റിക്രൂട് ചെയ്യുകയാണു സമിതിയുടെ ചുമതല. സ്ഥാപനങ്ങളുടെ വരുമാനം കണക്കിലെടുത്തുകൊണ്ട് എത്ര തൊഴിലാളികളെ നിയമിക്കാം, ഏതെല്ലാം പ്രഫഷനുകളിൽ പെട്ടവരെയാണ് നിയമിക്കേണ്ടത്, തൊഴിലാളികൾക്ക് അനുയോജ്യമായ പാർപ്പിട സംവിധാനം ലഭ്യമാണോ എന്നുപരിശോധിക്കുക, ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് നിയമിക്കേണ്ടത് തുടങ്ങിയവ സമിതിയുടെ ഉത്തരവാദിത്വത്തിൽ പെടുന്നു. തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചേ സമിതി ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ എന്നും
ദോഹ: രാജ്യത്ത് സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പ്രവാസി തൊഴിലാളികളുടെ നിയമനത്തിന് സ്ഥിരം സമിതി വരുന്നു. ഇതിനായി 2003ലെ 26-ാം നമ്പർ നിയമത്തിന്റെ രണ്ട്, നാല് അനുച്ഛേദങ്ങളിൽ വരുത്തിയ ഭേദഗതിക്ക് അമീർ ഷെയ്‌യ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. .തൊഴിൽ, വ്യവസായം, ആഭ്യന്തരം, വാണിജ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളും അഷ്ഗാൽ, ഖത്തർ ചേംമ്പർ പ്രതിനിധികളും സമിതിയിലുണ്ടാകും.
തൊഴിൽനിയമത്തിന്റെ പരിധിയിൽവരുന്ന സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ വിദേശതൊഴിലാളികളെ റിക്രൂട് ചെയ്യുകയാണു സമിതിയുടെ ചുമതല. സ്ഥാപനങ്ങളുടെ വരുമാനം കണക്കിലെടുത്തുകൊണ്ട് എത്ര തൊഴിലാളികളെ നിയമിക്കാം, ഏതെല്ലാം പ്രഫഷനുകളിൽ പെട്ടവരെയാണ് നിയമിക്കേണ്ടത്, തൊഴിലാളികൾക്ക് അനുയോജ്യമായ പാർപ്പിട സംവിധാനം ലഭ്യമാണോ എന്നുപരിശോധിക്കുക, ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് നിയമിക്കേണ്ടത് തുടങ്ങിയവ സമിതിയുടെ ഉത്തരവാദിത്വത്തിൽ പെടുന്നു.
തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചേ സമിതി ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ എന്നും നിയമത്തിൽ പറയുന്നു. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകും