ദോഹ: ഖത്തറിൽ പുതുതായി നിലവിൽ വന്ന റസിഡന്റ് കൈവശം വെക്കാതെ എയർ പോർട്ടിലെത്തി മടങ്ങിപ്പോകേണ്ടി വരുന്നവരുടെ എണ്ണം കൂടിവരുന്നു. എയർപോർട്ടിൽ കുടുങ്ങിപ്പോകുന്നവരിലധികവും നാട്ടിൽ പോയി മടങ്ങുന്നവരാണ. ഖത്വറിൽ നിന്ന് നാട്ടിലേക്കു പോകുന്നതിനും റസിഡന്റ് കാർഡ് നിർബന്ധമാണ്.

ഖത്തറിൽ പുതുതായി നിലവിൽ വന്ന രീതിയനുസരിച്ച് പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നില്ല. പകരം വിദേശികളുടെ മുഴുവൻ രേഖകളും ഉൾപെടുത്തിയ റസിഡന്റ് കാർഡാണ് നൽകുന്നത്. വിസാ വിവരങ്ങളും ഈ കാർഡിലാണ് രേഖപ്പെടുത്തുന്നത് എന്നതിനാൽ ഇമിഗ്രേഷൻ നടപടികൾക്ക് കാർഡ് നിർബന്ധമാണ്. ഖത്വർ എയർപോർട്ടിലൂടെ പുറത്തു പോകാനോ തിരിച്ചു വരാനോ ഈ കാർഡ് മതിയാകും. എന്നാൽ ഇന്ത്യയിലെ ഇമിഗ്രേഷൻ നടപടികൾക്ക് പാസ്‌പോർട്ട് നിർബന്ധമായതിനാൽ രണ്ടു രേഖകളും തുല്യ പ്രാധാന്യത്തോടെ കൈവശം വെക്കേണ്ടി വരുന്നു.

പഴയ ലേബർ ഐ ഡി കാർഡ് യാത്രയിൽ പ്രധാനമല്ലാതിരുന്നതിനാൽ പ്രവാസികൾക്ക് പതിയ റസഡന്റ് കാർഡിന്റെ പ്രാധാന്യം മനസ്സിലാകാത്തതാണ് അബദ്ധം സംഭവിക്കാൻ കാരണം.ഉദ്യോഗസ്ഥർ വിസ ഉറപ്പു വരുത്തുന്നത് റസിഡന്റ് കാർഡ് പരിശോധിച്ചാണ്. അതുകൊണ്ടു തന്നെ കാർഡില്ലാതെ നാട്ടിൽ നിന്നും കയിറ്റി വിടില്ല. കാർഡ് മറന്നുവച്ചവർക്ക് പുതിയ ടിക്കറ്റെടുത്ത് യാത്ര തുടരാം. എന്നാൽ, കാർഡ് നഷ്ടപ്പെട്ടവർക്ക് ആഴ്ചകളുടെ നിയമനടപടികളിലൂടെ വേണം പുതിയ കാർഡ് ഉണ്ടാക്കാൻ.