മാസം മുതൽ ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം. രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളിലായി പിൻവലിക്കുമെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷൻ ഡോ അബ്ധുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു. മെയ് 28 മുതലായിരിക്കും ആദ്യ ഘട്ടം ആരംഭിക്കുക. മൂന്ന് ആഴ്‌ച്ച നീളുന്നതായിരിക്കും ഓരോ ഘട്ടവും. രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും തുടർന്ന് നാലാം ഘട്ടമായ ജൂലൈ മുപ്പതോടെ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മെയ്- 28 മുതൽ നിലവിൽ വരുന്ന ഇളവുകൾ:
റസ്റ്റോറന്റുകൾ- മുപ്പത് ശതമാനം ശേഷിയോടെ തുറക്കും, പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം

സ്‌കൂളുകൾ- ഓൺലൈൻ ക്ലാസുകളും നേരിട്ടെത്തിയുള്ള അധ്യയനവും സമന്വയിപ്പിച്ചുള്ള ബ്ലെൻഡിങ് പഠന രീതി പുനരാരംഭിക്കാം,മുപ്പത് ശതമാനം ശേഷിയോടെ മാത്രം

ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ- മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം, പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം, മുഴുവൻ ജീവനക്കാരും വാക്‌സിൻ രണ്ട് ഡോസും എടുത്തവരായിരിക്കണം. ഹാജർനില- ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് ഹാജരാകാം, ബിസിനസ് യോഗങ്ങളിൽ വാക്‌സിനെടുത്ത 15 പേരിലധികം കൂടരുത്

ലൈബ്രറി, മ്യൂസിയം- മുപ്പത് ശതമാനം ശേഷിയോടെ പ്രവർത്തനം തുടരാം

ഷോപ്പിങ് സെന്ററുകൾ- മുപ്പത് ശതമാനം ശേഷിയോടെ പ്രവർത്തനം തുടരാം, ഫുഡ് കോർട്ടുകളിൽ ഡെലിവറിക്ക് മാത്രം അനുമതി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുമതിയില്ല പാർക്കുകൾ, കോർണീഷ്, ബീച്ചുകൾ- അഞ്ച് പേരിലധികം കൂടി നിൽക്കരുത്, ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ കൂടുതൽ പേരാകാം നഴ്‌സറികൾ,

ചൈൽഡ് കെയറുകൾ- മുപ്പത് ശതമാനം ശേഷിയോടെ പ്രവർത്തനം തുടരാം, ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനെടുത്തവരായിരിക്കണം

പൊതുഗതാഗത സർവീസുകൾ- മുപ്പത് ശതമാനം ശേഷിയോടെ പ്രവർത്തനം പുനരാരംഭിക്കും

പൊതു ഒത്തുകൂടലുകൾ- ഇൻഡോർ ചടങ്ങുകളിൽ വാക്‌സിൻ രണ്ട് ഡോസുമെടുത്ത അഞ്ചിലധികം പേർ കൂടരുത്, ഔട്ട് ഡോർ ചടങ്ങുകളിൽ വാക്‌സിനെടുത്ത പത്ത് പേർ അല്ലെങ്കിൽ അഞ്ച് പേർ പള്ളികൾ- നിലവിലുള്ള സ്ഥിതി തുടരും, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല, ടോയ്‌ലറ്റുകൾ അടഞ്ഞുകിടക്കും

സൂഖുകൾ- വെള്ളി, ശനി ദിവസങ്ങളിൽ മാത്രം മുപ്പത് ശതമാനം ശേഷിയോടെ പ്രവർത്തനം തുടരാം, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുമതിയില്ല

തിയറ്ററുകൾ- മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം, പ്രവേശനം പതിനാറ് വയസ്സിന് മുകളിലുള്ള, രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം.

ഹെൽത്ത് ക്ലബ്, ഫിറ്റ്‌നസ് സെന്ററുകൾ, സ്പാ- മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം-പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം

കളിസ്ഥലങ്ങളും എന്റർടെയിന്മെന്റ് മേഖലകളും- 30,20 ശതമാനം ശേഷിയോടെ തുറക്കും, ഇൻഡോർ കളിസ്ഥലങ്ങളിൽ വാക്‌സിനെടുത്തവർക്ക് മാത്രം പ്രവേശനം വിവാഹ ചടങ്ങുകൾക്ക് അനുമതിയില്ല ക്ലീനിങ് കമ്പനികൾക്ക് രണ്ട് ഡോസ് വാക്‌സിനെടുത്ത ജീവനക്കാരെ വെച്ച് നിബന്ധനകളോടെ ജോലി പുനരാരംഭിക്കാം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പതുക്കെ നിയന്ത്രണവിധേയമാകുന്നുണ്ടെങ്കിലും സുരക്ഷാ മുൻകരുതലുകളും ജാഗ്രതയും കർശനമായി തന്നെ തുടരണമെന്ന് ഡോ.ഖാൽ അറിയിച്ചു.

'നിലവിൽ പുതിയ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞു വരുന്നുണ്ടെങ്കിലും പെരുന്നാളിന് ശേഷം കൂടാനുള്ള സാധ്യത കാണുന്നുണ്ട്'. 'വൈറസിന്റെ പുതിയ വകഭേദങ്ങൾ ഇപ്പോഴും രാജ്യത്തുണ്ട്'. അതിനാൽ തന്നെ ജാഗ്രത തുടരണമെന്നും ഡോ ഖാൽ ജനങ്ങളോട് ആവശ്യപ്പെട്ടു.