ത്തറിലെ കഫാല നിയമ പരിഷ്‌കരണത്തിന്റെ കരടു നിയമം ഉപദേശക സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിദഗ്ധ സമിതിയുടെ പഠനത്തിനായി സമർപ്പിച്ചു. ഖത്തറിലെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള കരട് 

നിയമം ഉപദേശക സമിതി പരിശോധിച്ച ശേഷമാണ് വിദഗ്ധ സമിതിയുടെ പഠനത്തിനായി വിട്ടത് .അതേസമയം ഇൻേറണൽ ആൻഡ് എക്‌സ്റ്റേണൽ കമ്മിറ്റി പഠന റിപോർട്ട് തിരികെ നൽകുന്നതിനുള്ള സമയം തീരുമാനിച്ചിട്ടില്ല.

പുതിയ നിയമം രാജ്യത്തെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരു പോലെ ഗുണകരമായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2009 ലെ നാലാം നിയമമനുസരിച്ച് വിദേശികൾക്ക് തൊഴിൽ മാറുന്നതിനും രാജ്യത്തേക്ക് കടക്കാനും പുറത്തു പോകുന്നതിനും താമസത്തിനുമെല്ലാം സ്‌പോൺസറുടെ അനുവാദം ആവശ്യമാണ്.

എക്‌സിറ്റ് പെർമിറ്റ് സംവിധാനം ഒഴിവാക്കുന്നതടക്കം തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റം കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതു നടപ്പായാൽ കാരണം ബോധിപ്പിക്കാതെ തൊഴിലാളികളെ രാജ്യം വിടുന്നതിൽ നിന്ന് തടയാൻ സ്‌പോൺസർമാർക്ക് കഴിയില്ല. തൊഴിൽ മാറുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യം നിബന്ധനകൾക്ക് വിധേയമായി എടുത്തുകളയാൻ കരട് നിയമത്തിൽ വിധിയുണ്ട്. നിയമം നടപ്പാകുമ്പോൾ ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.