- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ പൊതുമാപ്പ്; ഇതു വരെ രാജ്യവിട്ടത് 1500 ഓളം വിദേശികൾ; മടങ്ങിയവരിലധികവും നേപ്പാൾ ശ്രീലങ്ക, ബംഗ്ലാദേശ് സ്വദേശികൾ; ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത് വിടാതെ എംബസി
ഖത്തറിൽ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 1,500 വിദേശികൾ രാജ്യം വിട്ടതായി റിപ്പോർട്ട്. ഇതിനോടകം നാട്ടിലേക്ക് മടങ്ങിയവരിൽ വലിയൊരു പങ്കും നേപ്പാൾ, ശ്രീലങ്ക.ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ പൊതുമാപ്പിൽ എത്ര ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി എന്നത് സംബന്ധിച്ച വിവരം വെളിപ്പെടുത്താൻ ഇന്ത്യൻ എംബസി തയാറായില്ല. ഇന്ത്യൻ എംബസി ഒഴികെ വിവിധ ഏഷ്യൻ രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള കണക്കു പ്രകാരം സ്വദേശത്തേക്ക് മടങ്ങിയവരുടെ എണ്ണം 1,200നു മുകളിൽ വരുമെന്നാണ് സൂചന. ഇത് വരെയായി ബംഗ്ലാദേശിൽ നിന്നുള്ള 700 പേരും, ശ്രീലങ്കക്കാരായ 450 പേരും നേപ്പാളികളായ 229 പേരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വദേശത്തേക്കു മടങ്ങിയതായി അതാതു എംബസ്സി വൃത്തങ്ങൾ വ്യക്തമാക്കി. ഇനിയും പലരും ആവശ്യമായ രേഖകൾ ശരിയാക്കാൻ അപേക്ഷിച്ചു ഊഴം കാത്തിരിക്കുകയാണ്. അതെസമയം വിദേശികളിൽ എണ്ണത്തിൽ കൂടുതലുള്ള ഇന്ത്യക്കാരിൽ എത്ര പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയെന്നത് സംബന്ധിച്ച കണക്കുകൾ ഇന്ത്യൻ എംബസി
ഖത്തറിൽ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 1,500 വിദേശികൾ രാജ്യം വിട്ടതായി റിപ്പോർട്ട്. ഇതിനോടകം നാട്ടിലേക്ക് മടങ്ങിയവരിൽ വലിയൊരു പങ്കും നേപ്പാൾ, ശ്രീലങ്ക.ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ പൊതുമാപ്പിൽ എത്ര ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി എന്നത് സംബന്ധിച്ച വിവരം വെളിപ്പെടുത്താൻ ഇന്ത്യൻ എംബസി തയാറായില്ല.
ഇന്ത്യൻ എംബസി ഒഴികെ വിവിധ ഏഷ്യൻ രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള കണക്കു പ്രകാരം സ്വദേശത്തേക്ക് മടങ്ങിയവരുടെ എണ്ണം 1,200നു മുകളിൽ വരുമെന്നാണ് സൂചന. ഇത് വരെയായി ബംഗ്ലാദേശിൽ നിന്നുള്ള 700 പേരും, ശ്രീലങ്കക്കാരായ 450 പേരും നേപ്പാളികളായ 229 പേരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വദേശത്തേക്കു മടങ്ങിയതായി അതാതു എംബസ്സി വൃത്തങ്ങൾ വ്യക്തമാക്കി. ഇനിയും പലരും ആവശ്യമായ രേഖകൾ ശരിയാക്കാൻ അപേക്ഷിച്ചു ഊഴം കാത്തിരിക്കുകയാണ്.
അതെസമയം വിദേശികളിൽ എണ്ണത്തിൽ കൂടുതലുള്ള ഇന്ത്യക്കാരിൽ എത്ര പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയെന്നത് സംബന്ധിച്ച കണക്കുകൾ ഇന്ത്യൻ എംബസി നൽകാൻ തയാറായില്ല.