- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ എണ്ണ വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്; റാസ് ഗ്യാസിൽ അടുത്ത ആഴ്ചയോടെ വലിയ തോതിലുള്ള പിരിച്ചുവിടൽ; മലയാളികൾക്കും തൊഴിൽ നഷ്ടമായേക്കും
ദോഹ: ഇന്ധന വിലയിലുണ്ടായ ഇടിവിൽ മാറ്റമുണ്ടാകാത്ത പശ്ചാത്തലത്തിൽ ഖത്തറിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ഇതോടെ ഖത്തറിലെ പ്രവാസി തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. രാജ്യത്തെ പ്രമുഖ അർദ്ധ സർക്കാര് സ്ഥാപനമായ റാസ് ഗ്യാസില് അടുത്ത ആഴ്ചയോടെ വലിയ തോതിലുള്ള പിരിച്ചു വിടൽ ഉണ്ട
ദോഹ: ഇന്ധന വിലയിലുണ്ടായ ഇടിവിൽ മാറ്റമുണ്ടാകാത്ത പശ്ചാത്തലത്തിൽ ഖത്തറിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ഇതോടെ ഖത്തറിലെ പ്രവാസി തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. രാജ്യത്തെ പ്രമുഖ അർദ്ധ സർക്കാര് സ്ഥാപനമായ റാസ് ഗ്യാസില് അടുത്ത ആഴ്ചയോടെ വലിയ തോതിലുള്ള പിരിച്ചു വിടൽ ഉണ്ടാകുമെന്ന റ്പ്പോർട്ടും പുറത്ത് വന്നിട്ടുണ്ട. 250 വിദേശികളെ ഡിസംബർ ആദ്യത്തിൽ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടാനാണ് റാസ് ഗ്യാസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ സാഹചര്യത്തില് ജീവനക്കാരുടെ കാര്യത്തിൽ പുന സംഘാടനം ഉണ്ടാകുമെന്ന് റാസ്ഗ്യാസ്രാ അറിയിച്ചിട്ടുണ്ട്. ഖത്തർ പെട്രോളിയവും എക്‌സൺ മൊബീലും ചേർന്ന് 2001ൽ രൂപീകരിച്ച ജോയിന്റ് സറ്റോക്ക് കമ്പനിയായി റാസ് ഗ്യാസിൽ 3000ലേറെ തൊഴിലാളികളുണ്ട്. ഇപ്പോൾ ബാരലിന് 44 ഡോളറിൽ എത്തിനിൽക്കുന്ന എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ മറ്റു ചില കമ്പനികളും ജോലിക്കാരെ പിരിച്ചു വിടുന്നതുൾപ്പെടെ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.
രാജ്യത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ മേർഷസക് ഓയിൽ; 12 ശതമാനം ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ചതായി ഈയിടെ അറിയിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഖത്തർ പെട്രോളിയം കഴിഞ്ഞ എട്ടു മാസത്തിനിടെ 3000 ത്തോളം വിദേശ ജീവനക്കാരെയാണു പിരിച്ചു വിട്ടത്. ഇതിനു പിന്നാലെ നിരവധി മലയാളികൾ ജോലി ചെയ്യുന്ന ഹമദ് മെഡിക്കൽ കോർപ്പറേഷനും ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കാൻ തീരുമാനിച്ചതായി സൂചനയുണ്ട്.
എന്തായാലും മലയാളികൾ ഉൾപ്പെടെ പരിചയ സമ്പന്നരായി നിരവധി പേർക്ക് ഇതിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.