നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി( സെഹായുടെ സേവനം ഈ വർഷത്തോടെ അവസാനിപ്പിക്കാൻ മന്ത്രി സഭ ഉത്തരവിട്ടു. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണിത്. ഈ മാസം 31 ഓടെ സിഹ്ഹ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് സുപ്രിം ഹെൽത്ത് കൗൺസിൽ അറിയിച്ചിരിക്കുന്നത്. നടപടി രാജ്യത്ത് സ്വകാര്യ ക്ലിനിക്കുകൾക്ക് വൻ തിരിച്ചടിയാകും.

ദേശീയ ഇൻഷൂറൻസ് കമ്പനി നിർത്തലാക്കി 6 മാസത്തിനകം സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾക്ക ചുമതല ഏൽപ്പിക്കാനാണ് കൗൺസിലിന്റെ തീരുമാനമെന്ന് ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു.പുതിയ ഇൻഷൂറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.

മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ഏറ്റവുമധികം ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിൽ കൂടി തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായിരിക്കും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നിർത്തലാക്കുന്ന നടപടി.