റ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കായിക മേഖലക്ക് ഖത്തർ നൽകുന്ന പ്രധാന്യം വിളിച്ചറിയിക്കുന്ന രീതിയിൽ രാജ്യം ഇന്ന് ദേശീയ കായിക ദിനാഘോഷം കൊണ്ടാടുകയാണ്. രാജ്യവാസികൾ ഒന്നടങ്കം ഒരു ദിവസം സ്‌പോർട്‌സിനും ശാരീരികക്ഷമത നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചാണ് ദേശീയ കായിക ദിനം സംഘടിപ്പിക്കുന്നത്.

ഖത്തറിലെ സ്വദേശികളും വിദേശികളും ഒരു പോലെ പങ്കാളികളാകുന്നു എന്നതാണ് ദേശീയ കായിക ദിനത്തിന്റെ സവിശേഷത. ഒഴിവ് ദിനത്തിന്റെ ആലസ്യമില്ലാതെ അതിരാവിലെ മുതൽ തന്നെ രാജ്യത്തെ പ്രധാന കായിക കേന്ദ്രങ്ങളിലും സ്‌പോർടസ് ക്ലബുകളിലും കായിക ദിന പരിപാടികൾക്കായി വൻ ജനകൂട്ടമാണ് എത്തിച്ചേരുന്നത്. വിവിധ മന്ത്രാലയങ്ങളും, സ്ഥാപനങ്ങളും പ്രവാസി സംഘടനകളും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഖത്തർ ജനസംഖ്യയുടെ വലിയ ഒരു പങ്കായി നിലകൊള്ളുന്ന ഇന്ത്യൻ പ്രവാസി സമൂഹവും കായിക ദിന പരിപാടികളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്.

ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി ഇന്ത്യൻ പ്രവാസികൾ ക്കായി യൂത്ത് ഫോറം സംഘടിപ്പിക്കുന്ന പ്രവാസി കായികമേളയിൽ ഖത്തറിലെ 18 പ്രവാസി സംഘടനകൾ അണിനിരക്കുന്നുണ്ട്. ഓരോ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്‌ച്ച പൊതു അവധിയായി പ്രഖ്യാപിച്ചാണ് രാജ്യം ദേശീയ കായികദിനം കൊണ്ടാടുന്നത്.

വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ രീതിയിൽ കായിക ദിനാഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. ചില സംഘടനകളുടെ ആഘോഷം കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ആരംഭിച്ചു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ് ഇത്തവണ കായികദിനാഘോഷത്തിൽ പങ്കെടുക്കും എന്ന പ്രത്യേകതയുമുണ്ട്. ചാലിയാർ ദോഹയുടെ രണ്ടാമതു സ്പോർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനാണ് അഞ്ജു എത്തിയത്. വക്ര സ്‌റ്റേഡിയത്തിലാണ് പരിപാടികൾ. രാവിലെ ഏഴരയ്ക്ക് വക്ര പേൾ റൗണ്ട് എബൗട്ടിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും.