- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ വേതന സുരക്ഷാ സമ്പ്രദായം: നിലവിലെ കമ്പനികളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകളുടെ എണ്ണം കൂട്ടും; നിയമലംഘകർക്ക് പിഴയും നിയമനടപടിയും
ദോഹ: വേതന സംരക്ഷണ സംവിധാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികളിൽ പരിശോധന നടത്തുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയത്തിലെ പരിശോധനാവകുപ്പിനാണ് ചുമതല നൽകിയിരിക്കുന്നത്. ഓരോ മാസവും 4500 പരിശോധനകൾ നടത്താ
ദോഹ: വേതന സംരക്ഷണ സംവിധാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികളിൽ പരിശോധന നടത്തുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.
തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയത്തിലെ പരിശോധനാവകുപ്പിനാണ് ചുമതല നൽകിയിരിക്കുന്നത്. ഓരോ മാസവും 4500 പരിശോധനകൾ നടത്താനാണ് വകുപ്പിന്റെ തീരുമാനം. നിലവിൽ വകുപ്പിൽ ഇരുന്നൂറ്റമ്പതിലധികം പരിശോധകരാണുള്ളത്. എല്ലാ സ്ഥാപനങ്ങളിലും കമ്പനികളിലും തുടർച്ചയായി പരിശോധന നടത്തേണ്ടിവരുമ്പോൾ പരിശോധകരുടെ എണ്ണം വർധിപ്പിക്കേണ്ടിവരും.
മൂന്നുതലങ്ങളിലായാണ് പരിശോധന നടപ്പാക്കുക. സാധാരണഗതിയിൽ നടത്തുന്ന പരിശോധനകളാണ് ഇതിൽ ആദ്യത്തേത്. ഇതിനുപുറമേ മിന്നൽ പരിശോധനകളും പരാതികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളും ഉണ്ടാകും. പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഇൻസ്‌പെക്ടർമാരെയാണ് നിയോഗിക്കുക. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാപനം പൂട്ടൽ, പിഴ, നിയമനടപടികൾ എന്നിവയാണ് പ്രധാന ശിക്ഷകൾ.