ത്തറിൽ കോവിഡ് രണ്ടാം തംരഗത്തിന്‌റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ വീണ്ടും നിയന്ത്രണം കർശനമാക്കുന്നു. ഇതിന്‌റെ ഭാഗമായി സ്വകാര്യ സ്‌കൂളുകളിലുൾപ്പെട ഹാജർനില മുപ്പത് ശതമാനമായി കുറയ്ക്കാൻതീരുമാനിച്ചു. കോവിഡ് വാക്‌സിനെടുക്കാത്ത ജീവനക്കാരെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്തരവും ഈ മാസം 21 മുതല്‌നിലവിൽ വരും

നേരത്തെ അമ്പത് ശതമാനയിരുന്ന സ്‌കൂളുകളിലെ വിദ്യാര്ത്ഥി ഹാജർനില മുപ്പത് ശതമാനമാക്കി കുറയ്ക്കാന് വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചു. ഈ മാസം 21 മുതൽ നിയന്ത്രണം നിലവിൽ വരും. ഓണ്‌ലൈൻ ക്ലാസുകളും നേരിട്ടെത്തിയുള്ള ക്ലാസുകളും സമന്വയിപ്പിച്ചുള്ള നിലവിലെ രീതി തന്നെയാണ് തുടരുക.