നുവദിച്ചതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികളുള്ള ഇന്ത്യൻ സ്‌കൂളുകൾക്ക് വരും വർഷത്തിൽ കിന്റർഗാർട്ടൻ (കെ.ജി) പ്രവേശനത്തിന് അനുമതി ഇല്ല. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് എം.ഇ.എസ്, ഐഡിയൽ ഇന്ത്യൻ സ്‌കൂളുകൾക്ക് പുതിയ അധ്യയന വർഷത്തേക്കുള്ള കിന്റർഗാർട്ടൻ പ്രവേശനം നടത്താനുള്ള അനുമതി നിഷേധിച്ചത്.

അനുവദിക്കപ്പെട്ടതിനേക്കാൾ ഇരട്ടിയിലധികം വിദ്യാർത്ഥികളുള്ളതിനാലാണ് ഈ സ്‌കൂളുകൾക്ക് കെ.ജി.പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്ന് നേരത്തെ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂൾ ഓഫീസ് ഡയറക്ടർ ഹമദ് അൽ ഗാലി വ്യക്തമാക്കിയിരുന്നു. സുരക്ഷാകാരണങ്ങൾ മുൻ
നിർത്തിയാണ് പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുതെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്.

എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ നിലവിൽ 8,000 കുട്ടികളാണുള്ളത്. എന്നാൽ 5,000 കുട്ടികളെ ഉൾക്കൊള്ളാനുള്ള ശേഷിയേ സ്‌കൂളിനുള്ളു. 2,800 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഐഡിയൽ ഇന്ത്യൻ സ്‌കൂളിലും നിലവിൽ ആറായിരത്തോളം വിദ്യാർത്ഥികളുണ്ട്.