- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശന നടപടികൾ എളുപ്പമാകും; അടുത്ത അധ്യയന വർഷം മുതൽ ഇന്ത്യൻ സ്കൂളിൽ മറ്റ് രാജ്യക്കാർക്കുള്ള പ്രവേശനത്തിന് നിയന്ത്രണം; പ്രഥമ പരിഗണന ഇന്ത്യക്കാർക്ക് നല്കാൻ തീരുമാനം
ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശന നടപടികൾ എളുപ്പമാകുമെന്ന് സൂചന നല്കി അടുത്ത അധ്യയനവർഷം മുതൽ ഇന്ത്യൻ സ്‌കൂളുകളിൽ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം നല്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണിത്. ഇന്ത്യൻ സ്‌കൂളുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രഥമ പരിഗണന നൽകണം. ഇത് സംബന്ധിച്ച് മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂൾ ഓഫീസ് ഇന്ത്യൻ സ്‌കൂളുകൾക്ക് വാക്കാൽ നിർദ്ദേശം നൽകി. അതേസമയം പുതിയ നിർദ്ദേശം സ്‌കൂളുകളിൽ നിലവിലുള്ള ഇന്ത്യൻ ഇതര വിദ്യാർത്ഥികളെ ബാധിക്കില്ല. അടുത്ത അധ്യയന വർഷത്തേക്ക് പ്രവേശനം ലഭിക്കാതെ നിരവധി ഇന്ത്യൻ വിദ്യാർത്ഥി കളാണ് പുറത്ത് നിൽക്കുന്നത്. നിരവധിപേർ വെയ്റ്റിങ് ലിസ്റ്റിലുമാണ്. നിലവിൽ അറബ് ഉൾപ്പെടെ വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈവർഷത്തെ പ്രവേശനം ഏതാണ്ടു പൂർണമായി. താഴ്ന്ന
ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശന നടപടികൾ എളുപ്പമാകുമെന്ന് സൂചന നല്കി അടുത്ത അധ്യയനവർഷം മുതൽ ഇന്ത്യൻ സ്‌കൂളുകളിൽ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം നല്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണിത്.
ഇന്ത്യൻ സ്‌കൂളുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രഥമ പരിഗണന നൽകണം. ഇത് സംബന്ധിച്ച് മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂൾ ഓഫീസ് ഇന്ത്യൻ സ്‌കൂളുകൾക്ക് വാക്കാൽ നിർദ്ദേശം നൽകി. അതേസമയം പുതിയ നിർദ്ദേശം സ്‌കൂളുകളിൽ നിലവിലുള്ള ഇന്ത്യൻ ഇതര വിദ്യാർത്ഥികളെ ബാധിക്കില്ല.
അടുത്ത അധ്യയന വർഷത്തേക്ക് പ്രവേശനം ലഭിക്കാതെ നിരവധി ഇന്ത്യൻ വിദ്യാർത്ഥി കളാണ് പുറത്ത് നിൽക്കുന്നത്. നിരവധിപേർ വെയ്റ്റിങ് ലിസ്റ്റിലുമാണ്. നിലവിൽ അറബ് ഉൾപ്പെടെ വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്.
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈവർഷത്തെ പ്രവേശനം ഏതാണ്ടു പൂർണമായി. താഴ്ന്ന ക്ലാസുകളിലാണ് (ഒന്നുമുതൽ നാലുവരെ) പ്രവേശനത്തിന് ഏറെ പ്രയാസം. ഇതിൽത്തന്നെ ഏറ്റവും ബുദ്ധിമുട്ട് ഒന്നാം ക്ലാസ് പ്രവേശനത്തിനാണ്. ഈ സാഹചര്യത്തിൽ മന്ത്രാലയത്ത്തിന്റെ തീരുമാനം ഏറെ ഗുണകരമാവും