ദോഹ :രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ സ്വദേശിവൽക്കരണ നടപടികൾ ഊർജിതമാ ക്കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മദി പറഞ്ഞു. ലോക അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ 80 ശതമാനത്തോളം ഉന്നതതസ്തികകളിലും സ്വദേശികളാണുള്ളത്. ഉന്നത, ഇടത്തരം തസ്തികകളിലാണ് സ്വദേശികളെ നിയമിക്കുന്നത്. അക്കാദമിക്, ഭരണനിർവ്‌വഹണം, മെറ്റീരിയൽ കോഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് പ്രധാനമായും സ്വദേശിവൽക്കരണം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.