- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർദ്ധനവിന് ഇനി വിദ്യാഭ്യാസ നിലവാരവും സേവനവും മാനദണ്ഡമാകും; ഫീസ് വർദ്ധനവിന് മുൻകൂർ അനുമതി വേണമെന്നും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർദ്ധനവിന് ഇനി വിദ്യാഭ്യാസ നിലവാരവും സേവനവും മാനദണ്ഡമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി.ഫീസ് വർധിപ്പിക്കേണ്ടതിന്റെ കാരണങ്ങൾ സഹിതമായിരിക്കണം അപേക്ഷ നൽകാൻ. സ്‌കൂളിന്റെ പ്രവർത്തനത്തിലെ നഷ്ടം, സേവനത്തിൽ പുതുതായുള്ള പുരോഗതികൾ, വിശദമായ സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ട് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. മന്ത്രാലയത്തിലെ വിദഗ്ധ സംഘം പ്രത്യേക കമ്മിറ്റി വഴി വിശദമായി പരിശോധിച്ച ശേഷമേ ഫീസ് വർധനയ്ക്ക് അനുമതി നൽകുകയുള്ളൂവെന്ന് മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂൾ ഓഫീസ് ഡയറക്ടർ ഹമദ് അൽ ഗാലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 18-ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നു വർഷത്തെ സാമ്പത്തികകണക്കുകളുടെ അടിസ്ഥാനത്തിൽ ഫീസ് വർധിപ്പിക്കേണ്ടത് അനിവാര്യമെങ്കിൽ മാത്രമേ അത് അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി രക്ഷിതാക്കൾ പരാതി നൽകുന്
രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർദ്ധനവിന് ഇനി വിദ്യാഭ്യാസ നിലവാരവും സേവനവും മാനദണ്ഡമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി.ഫീസ് വർധിപ്പിക്കേണ്ടതിന്റെ കാരണങ്ങൾ സഹിതമായിരിക്കണം അപേക്ഷ നൽകാൻ. സ്‌കൂളിന്റെ പ്രവർത്തനത്തിലെ നഷ്ടം, സേവനത്തിൽ പുതുതായുള്ള പുരോഗതികൾ, വിശദമായ സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ട് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. മന്ത്രാലയത്തിലെ വിദഗ്ധ സംഘം പ്രത്യേക കമ്മിറ്റി വഴി വിശദമായി പരിശോധിച്ച ശേഷമേ ഫീസ് വർധനയ്ക്ക് അനുമതി നൽകുകയുള്ളൂവെന്ന് മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂൾ ഓഫീസ് ഡയറക്ടർ ഹമദ് അൽ ഗാലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 18-ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നു വർഷത്തെ സാമ്പത്തികകണക്കുകളുടെ അടിസ്ഥാനത്തിൽ ഫീസ് വർധിപ്പിക്കേണ്ടത് അനിവാര്യമെങ്കിൽ മാത്രമേ അത് അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി രക്ഷിതാക്കൾ പരാതി നൽകുന്നുണ്ട്. സ്‌കൂളുകൾക്ക് ഉയർന്ന പ്രവർത്തന ചെലവ് മറികടക്കേണ്ടതുണ്ട്.
ജീവനക്കാരുടെ വേതനം, വാടക, മറ്റ് ചെലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടു ന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അൽ ഹമ്മാദി പറഞ്ഞു. അതുകൊണ്ട് തന്നെ രക്ഷിതാക്കളുടേയും സ്‌കൂൾ മാനേജ്മെന്റിന്റെയും താത്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കാൻ തങ്ങൾ പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക നഷ്ടം നേരിട്ടുകൊണ്ട് പ്രവർത്തനം തുടരാൻ സ്‌കൂളുകളെ നിർബന്ധിക്കില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സേവനവും ഫീസുമായി ബന്ധപ്പെടുത്തി കൊണ്ട് സ്വകാര്യ സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിച്ച് വിഭജിക്കുന്ന പുതിയ നയം ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.