ദോഹ: സ്‌കൂൾബസുമായി നിശ്ചിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഇനി പിടിവീഴും. സ്‌കൂള്ബസുമായി സുരക്ഷിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാനായി സ്‌കൂൾബസുകളില് ക്യാമറ ഘടിപ്പിക്കുന്നതോടെയാണ് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിടിവീഴുന്നത്.

ഗതാഗതനിയമപ്രകാരം പാർപ്പിട മേഖലകളിലൂടെ വിദ്യാർത്ഥികളുമായി പോകുന്ന യാത്രാബസുകളുമായും മിനിബസുകളുമായും സുരക്ഷിത അകലം പാലിച്ചുവേണം മറ്റ് വാഹനങ്ങൾ സഞ്ചരിക്കാൻ. മാത്രമല്ല ഇവയെ മറികടക്കാനും അനുവാദമില്ല. സ്‌കൂള്ബസുകളുമായി മറ്റ് വാഹനങ്ങള് സുരക്ഷിത അകലം പാലിക്കണമെന്ന വ്യവസ്ഥ മറ്റ് വാഹനങ്ങള് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും ലംഘകരെ പിടികൂടാനും ലക്ഷ്യമിട്ടാണ് സ്‌കൂള്ബസുകളില് ക്യാമറ ഘടിപ്പിക്കു്ന്ന്ു.

മാത്രമല്ല മുമ്പേപോകുന്ന വാഹനത്തിലെ ഡ്രൈവറിന്റെ അടയാളങ്ങൾ ശദ്ധിക്കുകയും മതിയായ സൂചനകള് ലഭിച്ച ശേഷമേ ഇടതുവശത്തുകൂടി വാഹനത്തെ മറികടക്കാന് പാടുള്ളൂവെന്നുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. കടുത്ത വളവുകള്, പാലങ്ങള്, റൗണ്ട് എബൗട്ടുകള് എന്നിവിടങ്ങളില് വാഹനങ്ങളെ മറികടക്കുന്നതിന് നിരോധനമുണ്ട്. മറ്റൊരു വാഹനം മറികടക്കാന് തുടങ്ങുമ്പോള് അത് പൂര്ത്തിയാകുന്നതുവരെ വേഗം കൂട്ടാതെ കാത്തിരിക്കണമെന്നും നിയമത്തില് പറയുന്നു.