ദോഹ: കൃത്യമായ സ്റ്റോപ്പിൽ വിദ്യാർത്ഥികളെ ഇറക്കാത്തതും റോഡിന് നടുവിൽ ഇറക്കുന്നതും അടക്കം ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ രാജ്യത്തെ മുഴുവൻ സ്‌കൂൾ ബസ് ഡ്രൈവർമാരെയും കർശനമായി നിരീക്ഷിക്കുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കലും ഗതാഗതലംഘനങ്ങൾ തടയലും ലക്ഷ്യമിട്ടാണിത്. ഗതാഗതനിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരേ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കും. കർവയുടെ 700-ലധികം വരുന്ന സ്‌കൂൾ ബസ് ഡ്രൈവർമാർക്കായി ഗതാഗത ബോധവത്കരണ ക്ലാസ് നടത്തി വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടാണ് ക്ലാസ് നൽകുന്നത്.ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിലാണ് ക്ലാസുകൾ നടത്തിയത്.