- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണസാധനങ്ങൾക്ക് നിരോധനം; കുട്ടികൾക്ക് ഇനി ധാന്യങ്ങൾ മാത്രം ഉപയോഗിച്ചുള്ള പാൻകേക്കും സാൻവിച്ചും; ഖത്തറിലെ സ്‌കൂൾ കാന്റീനുകൾക്കായി ഏർപ്പെടുത്തി പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ ഇങ്ങനെ
ദോഹ: വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി രാജ്യത്തെ സ്‌കൂൾ കാന്റീനുകൾക്ക് പുതിയ ആരോഗ്യമാർഗ നിർദ്ദേശം.വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയമാണ് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. സ്‌കൂൾ കാന്റീനുകളിലെ ചില ആരോഗ്യ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയതാണ് പുതിയ മാർഗനിർദ്ദേശം. പുതിയ ഉത്തരവ് പ്രകാരം പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ നിരോധിച്ചതായി മന്ത്രാലയത്തിലെ പൊതുജനസേവന വകുപ്പിലെ സ്‌കൂൾ കാന്റീൻവിഭാഗം ഡയറക്ടർ ഹമദ് അൽ റുമൈഹി പറഞ്ഞു. ചോക്ലേറ്റ്, ഉരുളക്കിഴങ്ങ് ചിപ്സ്, നഗ്ഗെട്സ്, വറുത്തആഹാര സാധനങ്ങൾ, സംസ്‌കരിച്ച ഇറച്ചി, അമിതമായ അളവിൽ പഞ്ചസാര കലർന്ന ശീതള പാനീയങ്ങൾ, ഊർജദായക പാനീയങ്ങൾ തുടങ്ങി അനാരോഗ്യകരമായ എല്ലാ ഭക്ഷണസാധനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി അൽ റുമൈഹി പറഞ്ഞു. ധാന്യങ്ങൾ മാത്രം ഉപയോഗിച്ചുള്ള പാൻകേക്ക്, സാൻവിച്ച് എന്നിവ മാത്രമേ കുട്ടികൾക്ക് നൽകാവൂ. ധാന്യങ്ങളിലെ പോഷകാംശം കൂടുതലായതിനാലാണ് ഇതാദ്യമായാണ് കാന്റീൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയത്. ബിസ്ക്ക
ദോഹ: വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി രാജ്യത്തെ സ്‌കൂൾ കാന്റീനുകൾക്ക് പുതിയ ആരോഗ്യമാർഗ നിർദ്ദേശം.വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയമാണ് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. സ്‌കൂൾ കാന്റീനുകളിലെ ചില ആരോഗ്യ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയതാണ് പുതിയ മാർഗനിർദ്ദേശം.
പുതിയ ഉത്തരവ് പ്രകാരം പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ നിരോധിച്ചതായി മന്ത്രാലയത്തിലെ പൊതുജനസേവന വകുപ്പിലെ സ്‌കൂൾ കാന്റീൻവിഭാഗം ഡയറക്ടർ ഹമദ് അൽ റുമൈഹി പറഞ്ഞു. ചോക്ലേറ്റ്, ഉരുളക്കിഴങ്ങ് ചിപ്സ്, നഗ്ഗെട്സ്, വറുത്തആഹാര സാധനങ്ങൾ, സംസ്‌കരിച്ച ഇറച്ചി, അമിതമായ അളവിൽ പഞ്ചസാര കലർന്ന ശീതള പാനീയങ്ങൾ, ഊർജദായക പാനീയങ്ങൾ തുടങ്ങി അനാരോഗ്യകരമായ എല്ലാ ഭക്ഷണസാധനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി അൽ റുമൈഹി പറഞ്ഞു.
ധാന്യങ്ങൾ മാത്രം ഉപയോഗിച്ചുള്ള പാൻകേക്ക്, സാൻവിച്ച് എന്നിവ മാത്രമേ
കുട്ടികൾക്ക് നൽകാവൂ. ധാന്യങ്ങളിലെ പോഷകാംശം കൂടുതലായതിനാലാണ്
ഇതാദ്യമായാണ് കാന്റീൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയത്. ബിസ്‌ക്കറ്റ്, കേക്ക് എന്നിവ ആഴ്ചയിൽ ഒരു ദിവസം നൽകാം. പുതുക്കിയ പട്ടികയിൽ പോഷകം നിറഞ്ഞ പാൽ, പാൽ ഉത്പന്നങ്ങൾ, സലാഡ്, പഴം, പച്ചക്കറി എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.
മന്ത്രാലയത്തിലെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ കാന്റീനിൽ വിതരണം ചെയ്യേണ്ട പുതിയ പോഷകാഹാരങ്ങളുടെ പട്ടിക മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അൽ റുമൈഹി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിനായി ആരോഗ്യ മാനദണ്ഡങ്ങൾ നവീകരിച്ച് നിരവധി ചർച്ചകൾക്കു ശേഷമാണ് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള
ലഘുപുസ്തകവും കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണശാലകളുടേയും സ്‌കൂൾ കാന്റീനുകളുടേയും തിരഞ്ഞെടുപ്പിന് ഇത് സഹായകമാകും.
എല്ലാ ഇൻഡിപെൻഡന്റ് സ്‌കൂളുകളിലേയും കാന്റീനിലെ ഭക്ഷണസാധനങ്ങളുടെവില കമ്മിറ്റി ഏകീകരിച്ചിട്ടുണ്ട്. പ്രാഥമിക, ദ്വീതീയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും ഒരു റിയാൽ മുതൽ മൂന്ന് റിയാൽ വരെയാണ് ഭക്ഷണത്തിന് ഈടാക്കുന്നത്.