- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വിദ്യാർത്ഥികളിൽ പൊണ്ണത്തടി കൂടിവരുന്നു; ഖത്തറിലെ സ്‌കൂളുകളിലെ കായികവിദ്യാഭ്യാസ രീതി പുതുക്കുന്നു; ആദ്യഘട്ടമായി 12 ചോദ്യങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്കു മുന്നിൽ
ദോഹ: ഖത്തറിൽ വിദ്യാർത്ഥികളിൽ കണ്ട് വരുന്ന പൊണ്ണത്തടി മാറ്റി വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി സ്‌കൂളുകളിലെ കായികവിദ്യാഭ്യാസ രീതി പരിഷ്‌കരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അതിനുള്ള ചോദ്യാവലികൾ ഇറക്കിക്കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിൽ 12 ചോദ്യങ്ങൾ ഓൺലൈനായി രക്ഷിതാക
ദോഹ: ഖത്തറിൽ വിദ്യാർത്ഥികളിൽ കണ്ട് വരുന്ന പൊണ്ണത്തടി മാറ്റി വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി സ്‌കൂളുകളിലെ കായികവിദ്യാഭ്യാസ രീതി പരിഷ്‌കരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അതിനുള്ള ചോദ്യാവലികൾ ഇറക്കിക്കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിൽ 12 ചോദ്യങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്കുമുന്നിൽ സമർപ്പിച്ചിരിക്കയാണ് ഉന്നത വിദ്യാഭ്യാസസമിതി.
വിദ്യാർത്ഥികൾക്കിടയിൽ കൂടിവരുന്ന പൊണ്ണത്തടി മാറ്റിയെടുത്ത് പഠന കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും കൂടുതൽ ശ്രദ്ധയുള്ള പൗരന്മാരാക്കി വളർത്താനുള്ള പദ്ധതിക്കാണ് ഖത്തർ തുടക്കംകുറിച്ചിരിക്കുന്നത്.വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനായി ഭക്ഷണശീലങ്ങൾ മാറ്റിയെടുത്ത് കായികപ്രവർത്തനങ്ങളിൽ വ്യാപൃതരാക്കാനാണ് തീരുമാനം.
രക്ഷിതാക്കൾക്ക് ഓൺലൈനായി ചോദ്യാവലി പൂരിപ്പിച്ച് സമർപ്പിക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പ്രായം, ലിംഗം, നിലവിൽ അവർ കായികമായുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾക്ക് രക്ഷിതാവ് ഉത്തരം നൽകണം. കുട്ടികൾക്കൊപ്പം കായിക പ്രവൃത്തനങ്ങളിൽ രക്ഷിതാക്കൾ ഇടപെടാറുണ്ടോ എന്നും ചോദ്യമുണ്ട്. കുട്ടികൾ പഠനസമയത്തിന് ശേഷമോ വാരാന്ത്യത്തിലോ കായിക പ്രവൃത്തികൾ ചെയ്യാറുണ്ടോ എന്നതാണ് എട്ടാമത്തെ ചോദ്യം.
കുട്ടി ഒരു ദിവസം എത്ര മണിക്കൂർ ടെലിവിഷൻ കാണും എന്നും ചോദ്യമുണ്ട്. അതല്ലെങ്കിൽ മറ്റൈന്തങ്കിലും ഇലക്ട്രോണിക് ഉപകരണത്തിനുമുന്നിൽ അവർ എത്ര സമയം ചെലവഴിക്കും എന്ന് രക്ഷിതാവ് അറിയിക്കേണ്ടതുണ്ട്. ഖത്തറിലെ കുട്ടികളിൽ പൊണ്ണത്തടി കൂടാൻ കാരണമായി നിങ്ങൾ കരുതുന്നതൈന്തന്നാണ് ഏറ്റവും അവസാനത്തെ ചോദ്യം.