ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾ പാഠ്യപദ്ധതി പ്രൈവറ്റ് സ്‌കൂൾസ് ഓഫിസിൽ സമർപ്പിച്ച് അനുമതി നേടണമെന്ന് .അധികൃതർ മുന്നറിയിപ്പ്ന ലകി. സ്വകാര്യ സ്‌കൂളുകൾക്കായി മന്ത്രാലയത്തിലെ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുതിയസർക്കുലറിലാണ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾപ്രകാരമാണ് സർക്കുലറിൽ സ്‌കൂൾപ്രവർത്തനം സംബന്ധിച്ച് പത്ത് പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ സ്വകാര്യസ്‌കൂളുകളും മന്ത്രാലയം അംഗീകരിച്ചിരിക്കുന്ന ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര പാഠ്യപദ്ധതിയാകണം നടപ്പാക്കാനെന്ന് സർക്കുലർ കർശനമായി നിർദ്ദേശിക്കുന്നു. പാഠ്യപദ്ധതി സംബന്ധിച്ച് എഴുതിത്ത്ത്തയ്യാറാക്കിയ ഔദ്യോഗികരേഖയുമായി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. എല്ലാ സ്വകാര്യസ്‌കൂളുകളും വിദ്യാഭ്യാസമന്ത്രാലയം
പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാനവിദ്യാഭ്യാസ വിഭവങ്ങൾ നിർബന്ധമായും ശരിയായ രീതിയിൽ ഉപയോഗിച്ചിരിക്കണം. പാഠ്യപദ്ധതി മികച്ചരീതിയിൽ നടപ്പാക്കുന്നതിനുള്ള പിന്തുണയ്ക്കായി ബുദ്ധിപൂർവമുള്ള തിരഞ്ഞെടുപ്പാകണം സ്‌കൂളുകൾ നടത്തേണ്ടത്.

വിദ്യാഭ്യാസവിഭവങ്ങളുടെ തിരഞ്ഞെടുപ്പിൽ മതപരമായതത്വങ്ങൾ, പ്രാദേശിക ഖത്തറി പൈതൃകം, സാമൂഹിക, സാംസ്‌കാരികമൂല്യങ്ങൾ എന്നിവയെല്ലാം എല്ലാ സ്വകാര്യ സ്‌കൂളുകളും കർശനമായി പാലിക്കണം. പാഠപുസ്തകങ്ങളും മറ്റു വിദ്യാഭ്യാസസാമഗ്രികളും ഖത്തറി മൂല്യങ്ങൾക്ക് യോജിച്ചതാണെന്നത് ഉറപ്പാക്കണം. പ്രത്യേകിച്ചും പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ, ചിത്രീകരണങ്ങൾ എന്നിവയെല്ലാം ഖത്തറി മൂല്യങ്ങൾക്ക് അനുയോജ്യമാണെന്നത്
ഉറപ്പാക്കിയിരിക്കണം. എല്ലാ സ്വകാര്യസ്‌കൂളുകളും തങ്ങളുടെ പാഠപുസ്തകങ്ങളും വിദ്യാഭ്യാസവിഭവങ്ങളും സാമഗ്രികളും പരിശോധിച്ച് വിലയിരുത്തണം. അതിലെ ഉള്ളടക്കങ്ങൾ ഖത്തറി മത, സാമൂഹികമൂല്യങ്ങൾലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂളുകൾ കർശന നിയമനടപടികളും നേരിടേണ്ടി വരുമെന്ന് സർക്കുലർ മുന്നറിയിപ്പു നൽകുന്നുണ്ട്.

എല്ലാ സ്വകാര്യസ്‌കൂളുകളും ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരുമണിക്കൂർ നിർബന്ധമായും ഖത്തറി ചരിത്രം പഠിപ്പിച്ചിരിക്കണം. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ അറബ്, ഖത്തറി വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ നാലുമണിക്കൂർ വീതം അറബിക്ഭാഷയും പഠിപ്പിച്ചിരിക്കണം. കൂടാതെ സ്‌കൂളിലെ എല്ലാ മുസ്ലിം കുട്ടികൾക്കും മന്ത്രാലയം അംഗീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിപ്രകാരം ഇസ്ലാമികമതത്തെക്കുറിച്ചും
പഠിപ്പിച്ചിരിക്കണം. ഖത്തറി ചരിത്രം, അറബിക്, ഇസ്ലാംമതം എന്നീ വിഷയങ്ങളുടെ യഥാർഥ പകർപ്പ് ഓരോ വിദ്യാർത്ഥികൾക്കും നൽകണം. ഈ മൂന്ന് വിഷയങ്ങളിലുമുള്ള വാർഷിക സ്‌കൂൾപദ്ധതി മന്ത്രാലയം അംഗീകരിച്ചിരിക്കണം.

രാജ്യത്തെ എല്ലാ സ്വകാര്യസ്‌കൂളുകളും വിദ്യാഭ്യാസമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകൾ, സർക്കുലറുകൾ, നിയന്ത്രണങ്ങൾ എന്നിവ പാലിച്ചിരിക്കണം. എല്ലാസ്‌കൂളുകളും തങ്ങളുടെ പാഠപുസ്തകങ്ങൾ ഖത്തറി മൂല്യങ്ങൾക്ക് യോജിച്ചതാണെന്നത് സംബന്ധിച്ച് അഫഡവിറ്റ് ഒപ്പിട്ട് നൽകുകയും വേണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.