- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പുതിയ അധ്യയനവർഷം പുതിയതായി തുറക്കുന്നത് കിന്റർഗാർഡൻ ഉൾപ്പെടെ പതിനഞ്ചോളം സ്വകാര്യ സ്‌കൂളുകൾ; അധികമായി ലഭിക്കുന്നത് 10,380 സീറ്റുകൾ; ഫീസ് വർദ്ധനവ് ഉള്ളത് 55 സ്കൂളുകളിൽ; സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ പദ്ധതിയുമായി സ്കൂളുകളും
വേനലവധിക്ക് ശേഷം സ്‌കൂളൂകൾ തുറയ്ക്കലും സീറ്റുറപ്പിക്കലുമായി തിരക്കുകളിലാണ് രക്ഷിതാക്കൾ. ഓണത്തിനു ശേഷമാണു ഖത്തറിൽ സ്‌കൂൾ തുറക്കുന്നത്. ഇന്ത്യൻ സ്‌കൂളുകൾ രണ്ടാം ടേമിനായി തുറക്കുമ്പോൾ ഇൻഡിപെൻഡന്റ് സ്‌കൂളുകളുടെയും ഇന്റർനാഷനൽ സ്‌കൂളുകളുടെയും പുതിയ അധ്യയനം അടുത്ത മാസം തുടങ്ങുകയേയുള്ളൂ. സീറ്റിന്റെ ലഭ്യതയാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. എന്നാൽ ഇത്തവണ രാജ്യത്ത് പുതിയതായി തുറക്കുന്നത് പതിനഞ്ചോളം സ്‌കൂളുകളാണെന്നാണ് പുതിയ റിപ്പോർട്ട്. കിന്റർഗാർട്ടൻ ഉൾപ്പെടെ 15 സ്വകാര്യ സ്‌കൂളുകൾക്കു പ്രവർത്തനം തുടങ്ങാനാണ് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്കിയത്.ഇതിലൂടെ 10,380 സീറ്റുകൾ അധികമായി ലഭ്യമാകും. പുതിയ സ്‌കൂൾ തുറക്കുന്നതിനായി 68 അപേക്ഷകളാണു മന്ത്രാലയത്തിനു ലഭിച്ചത്. തുടർന്നു പരിശോധന നടത്തിയാണു 15 സ്‌കൂളുകൾക്ക് അനുമതി നൽകിയത്. പുതിയ അധ്യയന വർഷം ഫീസ് വർധിപ്പിക്കാനും 55 സ്‌കൂളുകൾക്ക് അനുമതി നൽകി. അനുമതി ലഭ്യമായ ഇന്ത്യൻ സ്‌കൂളുകൾ അധിക ഫീസ് ഈടാക്കി തുടങ്ങി. അതേസമയം, ഏഴു ശതമാനത്തിലധികം ഫീസ് വർധിപ്പിക്കാൻ ഒരു സ്
വേനലവധിക്ക് ശേഷം സ്‌കൂളൂകൾ തുറയ്ക്കലും സീറ്റുറപ്പിക്കലുമായി തിരക്കുകളിലാണ് രക്ഷിതാക്കൾ. ഓണത്തിനു ശേഷമാണു ഖത്തറിൽ സ്‌കൂൾ തുറക്കുന്നത്. ഇന്ത്യൻ സ്‌കൂളുകൾ രണ്ടാം ടേമിനായി തുറക്കുമ്പോൾ ഇൻഡിപെൻഡന്റ് സ്‌കൂളുകളുടെയും ഇന്റർനാഷനൽ സ്‌കൂളുകളുടെയും പുതിയ അധ്യയനം അടുത്ത മാസം തുടങ്ങുകയേയുള്ളൂ.
സീറ്റിന്റെ ലഭ്യതയാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. എന്നാൽ ഇത്തവണ രാജ്യത്ത് പുതിയതായി തുറക്കുന്നത് പതിനഞ്ചോളം സ്‌കൂളുകളാണെന്നാണ് പുതിയ റിപ്പോർട്ട്. കിന്റർഗാർട്ടൻ ഉൾപ്പെടെ 15 സ്വകാര്യ സ്‌കൂളുകൾക്കു പ്രവർത്തനം തുടങ്ങാനാണ് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്കിയത്.ഇതിലൂടെ 10,380 സീറ്റുകൾ അധികമായി ലഭ്യമാകും.
പുതിയ സ്‌കൂൾ തുറക്കുന്നതിനായി 68 അപേക്ഷകളാണു മന്ത്രാലയത്തിനു ലഭിച്ചത്. തുടർന്നു പരിശോധന നടത്തിയാണു 15 സ്‌കൂളുകൾക്ക് അനുമതി നൽകിയത്. പുതിയ അധ്യയന വർഷം ഫീസ് വർധിപ്പിക്കാനും 55 സ്‌കൂളുകൾക്ക് അനുമതി നൽകി.
അനുമതി ലഭ്യമായ ഇന്ത്യൻ സ്‌കൂളുകൾ അധിക ഫീസ് ഈടാക്കി തുടങ്ങി. അതേസമയം, ഏഴു ശതമാനത്തിലധികം ഫീസ് വർധിപ്പിക്കാൻ ഒരു സ്‌കൂളിനും അനുമതിയില്ലെന്നു മന്ത്രാലയം പ്രൈവറ്റ് സ്‌കൂൾ ഓഫിസ് അറിയിച്ചു.
ഇൻഡിപെൻഡന്റ് സ്‌കൂളിൽ ഇനിയും കുട്ടികൾക്കു ചേരാൻ അവസരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 29 പുതിയ കെട്ടിടങ്ങൾ ഇൻഡിപെൻഡന്റ് സ്‌കൂളിനായി പുതുതായി തുറന്നു. ഇവയിൽ 95 ശതമാനം സ്‌കൂളുകളിലും സീറ്റ് ഒഴിവുണ്ട്. ആദ്യ അവസരത്തിൽ അഡ്‌മിഷൻ കിട്ടാത്ത കുട്ടികൾക്ക് ഇവിടെ ചേരാനാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഓൺലൈനായോ സ്‌കൂളിൽ നേരിട്ടെത്തിയോ അഡ്‌മിഷൻ എടുക്കാം. ഇൻഡിപെൻഡന്റ് സ്‌കൂൾ അഡ്‌മിഷൻ ജനുവരിയിലാണ് അവസാനിക്കുക. ഖത്തരി വിദ്യാർത്ഥികൾ, ജിസിസി രാജ്യങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്കു പുറമേ ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രവാസി വിദ്യാർത്ഥികൾക്കും ഇൻഡിപെൻഡന്റ് സ്‌കൂളിൽ പ്രവേശനം നൽകും
ഇതിനൊപ്പം സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനുള്ള വഴികളും ഖത്തറിലെ സ്‌കൂളുകൾ ആലോചിക്കുന്നുണ്ട്.പുസ്തകക്കെട്ടുകളുടെ അമിത ഭാരം ചുമക്കുന്നത് ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം പരിഗണിച്ചാണ് സ്‌കൂൾ ബാഗുകൾ വഹിക്കുന്നതിനുള്ള ഇതര മാർഗങ്ങൾ പരീക്ഷിക്കുന്നതെന്ന് ഖത്തറിലെ സ്‌കൂളുകൾ അറിയിച്ചു.
ഉയർന്ന ക്‌ളാസിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥികളും, സന്നദ്ധ സേവകരായ 'കേഡറ്റുകളും തങ്ങളുടെ സ്‌കൂളിലെ ചെറിയ ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ ബാഗുകൾ ചുമക്കുകയെന്ന മാർഗമാണ് ഉയർന്നുവന്നിരിക്കുന്ന നിർദ്ദേശങ്ങളിലൊന്ന്.