ത്തറിൽ ഹോവർബോർഡുകളുടെ വിൽപന നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകി. അനിശ്ചിതകാലത്തേക്കാണ് നിരോധനം ഉണ്ടാവുക. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിർജിൻ മെഗസ്സ്‌റ്റോർ, കെയർഫോർ സൂപ്പർമാർക്കറ്റ് ഹോവർബോർഡ് തുടങ്ങിയ സൂപ്പർ മാർക്കറ്റുകളിലും ഷോപ്പുകളിലും ഇവയുടെ വിൽപന നിർത്തിവച്ചിട്ടുണ്ട്. വിൽപന നിർത്തുന്നുവെന്ന വിവരം ചൂണ്ടിക്കാട്ടി കെയർഫോർ നോട്ടീസ് പതിപ്പിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയായിരിക്കും നിരോധനം നിലവിലുണ്ടാവുക.

വിൽപന നിർത്തണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് നോട്ടീസ് നൽകിയത്. വിൽപന നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതായി വിർജിനും വ്യക്തമാക്കി. അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഹോവർബോർഡുകളുടെ എല്ലാ ബ്രാന്റുകളുടെയും വിൽപന നിർചത്തിവച്ചിട്ടുണ്ട്. വിൽപ്പന നിരോധിച്ചുകൊണ്ടുള്ള പൊതു നോട്ടീസ് മന്ത്രാലയം നൽകിയിട്ടില്ലെങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ മൂൻകൂട്ടി കണ്ടുകൊണ്ടാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്.

കാൽനടക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹോവർബോർഡുകളുടെ വിൽപന നിരോധിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. കൂടാതെ വില കുറഞ്ഞ ഹോവർബോർഡുകൾ പുറത്തിറങ്ങിയതും ഇവ കത്തുകയും പൊട്ടി തെറിക്കുകയും ചെയ്തതും സുരക്ഷയ്ക്ക് ഏറെ ഭീഷണിയുയർത്തി. ഇതോടെ വിമാനത്താവളങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും ഇവയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.