- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഹലാലാണോ എന്നു സംശയം; ഖത്തർ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ചില അമേരിക്കൻ ഉത്പന്നങ്ങൾ പിൻവലിക്കുന്നു
ദോഹ: മാംസഉത്പന്നങ്ങൾ ഹലാലാണോ എന്ന സംശയത്തെത്തുടർന്ന് ഖത്തർ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ചില അമേരിക്കൻ മാംസ ഉത്പന്നങ്ങൾ ഒഴിവാക്കാൻ തീരുമാനമായി. സാറാ ലീ ക്രാക്ക്ഡ് പെപ്പർ ടർക്കി ബ്രെസ്റ്റ്, ബാൽ പാർക്ക് ബീഫ് ഫ്രാങ്ക്‌സ്, ഹിൽഷെയർ ഫാം ടർക്കി ലിറ്റിൽ സ്‌മോക്കീസ് തുടങ്ങിയവയാണ് ഈയാഴ്ച ഖത്തർ സൂപ്പർമാർക്കറ്റുകളിൽ നിന്ന് അപ്രത്യക്ഷമാകു
ദോഹ: മാംസഉത്പന്നങ്ങൾ ഹലാലാണോ എന്ന സംശയത്തെത്തുടർന്ന് ഖത്തർ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ചില അമേരിക്കൻ മാംസ ഉത്പന്നങ്ങൾ ഒഴിവാക്കാൻ തീരുമാനമായി. സാറാ ലീ ക്രാക്ക്ഡ് പെപ്പർ ടർക്കി ബ്രെസ്റ്റ്, ബാൽ പാർക്ക് ബീഫ് ഫ്രാങ്ക്‌സ്, ഹിൽഷെയർ ഫാം ടർക്കി ലിറ്റിൽ സ്‌മോക്കീസ് തുടങ്ങിയവയാണ് ഈയാഴ്ച ഖത്തർ സൂപ്പർമാർക്കറ്റുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നവ.
ഹലാൽ സംബന്ധിച്ചുള്ള നിബന്ധനകൾ തെറ്റിച്ചതിനാലാണ് ഈ ഉത്പന്നങ്ങൾ ഖത്തറിൽ നിന്ന് ഒഴിവാക്കുന്നതെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് (എംഎംയുപി) വക്താവ് വെളിപ്പെടുത്തി. ഖത്തറിലെ ഭക്ഷ്യോത്പന്നങ്ങളും ഔട്ട്‌ലെറ്റുകളും നിരീക്ഷിക്കുന്നത് എംഎംയുപിയാണ്. നിരോധനം ഏർപ്പെടുത്തിയ ഈ ഉത്പന്നങ്ങൾ സാധാരണയായി കെയർഫോർ, ലുലു, മെഗാമാർട്ട് എന്നിവിടങ്ങളിലാണ് വില്പനയ്ക്ക് വയ്ക്കാറുള്ളത്. ഈ മൂന്നു സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇവ ഉടൻ തന്നെ നീക്കം ചെയ്യും.
അതേസമയം എംഎംയുപിയുമായി ചർച്ച ചെയ്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മെഗാമാർട്ട് വക്താവ് വെളിപ്പെടുത്തി. ഹലാൽ പ്രശ്‌നം പരിഹരിച്ച് അടുത്ത മാസം മുതൽ ഇതേ ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുമെന്നാണ് ഇവർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.