ദോഹ: ഖത്തർ റോഡുകളിലൂടെ പായുന്ന ടാങ്കറുകൾക്ക് ഇനി നിറശോഭ. വ്യത്യസ്ത ദ്രാവകങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ടാങ്കറുകൾക്ക് നിശ്ചിതനിറം നൽകണമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ നിർദേശിച്ചു.പുതിയനിറംമാറ്റം ഈ മാസം ഏഴ് മുതൽ പ്രാബല്യത്തിലാകും.

ടാങ്കറിന്റെ പിൻവശം വെള്ളയും ചുമപ്പും നിറങ്ങൾകൊണ്ട് പെയിന്റ് ചെയ്തിരിക്കണം. കുടിവെള്ള ടാങ്കറുകൾക്ക് വെള്ളനിറത്തിന്റെ പശ്ചാത്തലത്തിൽ മധ്യത്തിൽ നീലനിറമാണ് നൽകേണ്ടത്.

മാലിന്യ ടാങ്കറിന് മഞ്ഞനിറവും ജലസേചനത്തിനായുള്ള ടാങ്കറിന് പച്ചനിറവും വേസ്റ്റ് ഓയിലിന്റെ ടാങ്കറിന് കറുത്ത നിറത്തിന്റെ പശ്ചാത്തലത്തിൽ മധ്യത്തിൽ വെള്ളയും ടാറിന്റെ ടാങ്കറുകൾക്ക് കറുത്ത നിറവുമാണ് നൽകേണ്ടത്