ദോഹ: ടാക്‌സി സർവ്വീസുകൾ മീറ്റർ നിരക്കിലധികം യാത്രക്കാരിൽ നിന്ന് ഈടാക്കിയാൽ നിയമനടപടി. പുതിയ നിർദേശത്തിനു മന്ത്രിസഭ അംഗീകാരം നൽകി. മോവാസലാത് ടാക്സി സർവീസ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരടു നിർദേശങ്ങൾക്കാണു മന്ത്രിസഭ അംഗീകാരം നൽകിയത്. 2015ലെ 11-ാം നമ്പർ വാണിജ്യകമ്പനി നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്താണു കരടു നിർദേശങ്ങൾ തയാറാക്കിയത്.

മീറ്റർ നിരക്കിലധികം യാത്രക്കാരിൽനിന്ന് ഈടാക്കിയാൽ നിയമനടപടി നേരിടേണ്ടി വരും.ടാക്സിയിൽ ഒന്നിലധികം യാത്രക്കാരുണ്ടെങ്കിലും മീറ്ററിൽ കാണിക്കുന്ന തുകയേ ഈടാക്കാവൂ. ഒരാൾ വിളിച്ച വാഹനത്തിൽ മറ്റു യാത്രക്കാരെ കയറ്റുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകും. ഒരേ സ്ഥലത്തേക്കാണെങ്കിലും മറ്റു യാത്രക്കാരെ കയറ്റുന്നതിനു വിലക്കുണ്ട്.