ദോഹ: രാജ്യത്തെ വൈദ്യുതിഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി, കൂടുതൽ വൈദ്യുതി ആവശ്യമായിവരുന്ന എ.സികളും ബൾബുകളും നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതോടെ സ്‌പെ്റ്റംബർ മുതൽ ഇത്തരം ഉല്പന്നങ്ങൾ കടകളിൽ വില്ക്കുന്നതിന് വിലക്കേർ പ്പെടുത്താനാണ് നീക്കം.

അതിന് മുമ്പുള്ള കാലയളവിൽ അമിതമായ വൈദ്യുതി ഉപയോഗിക്കുന്ന മോഡലുകൾ കണെ്ടത്തുകയും പകരം 30 ശതമാനമെങ്കിലും കുറവ് വൈദ്യുതി ഉപയോഗിക്കുന്ന മോഡലുകൾ രംഗത്തിറക്കുകയും ചെയ്യാനം സർക്കാർ പദ്ധതിയിടുന്നുണ്ട്.

ഫിലമെന്റ് ബൾബുകളുടെ ഇറക്കുമതി നിരോധിക്കുകയും പകരം എൽ.ഇ.ഡി ബൾബുകൾ പ്രോൽസാഹിപ്പിക്കുകയും ചെയ്യുമെന്ന് ഖത്തർ ഈയിടെ പ്രഖ്യാപിച്ചിരുന്നു. പഴയ മോഡൽ ബൾബുകളുടെ ഇറക്കുമതി ഏപ്രിൽ മുതൽ അവസാനിപ്പിക്കുമെന്ന് അൽകുവാരി പറഞ്ഞു. പഴയ മോഡൽ എ.സികളും ബൾബുകളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഖത്തറിൽ കുറച്ചായി നടക്കുന്നുണെ്ടങ്കിലും ഊർജ കാര്യക്ഷമതയുള്ള ഉപകരണങ്ങളുടെ വൻ വില കാരണം നടപ്പിലാക്കാൻ ബുദ്ധിമുട്ടാവുകയായിരുന്നു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ഊർജ്ജം ലാഭിക്കുകയും നല്ല തണുപ്പ് പകരുകയും ചെയ്യുന്ന എ.സികളുടെ ഉപയോഗം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഹെയർ ഡയർ, ഫുഡ് മിക്‌സർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയുടെ സുരക്ഷാ മാനദണ്ഡം വർധിപ്പിക്കുന്ന ജി.സി.സി തല കരാർ 2016 ജൂലൈയോട് കൂടി നടപ്പാക്കുന്ന കാര്യവും രാജ്യം ആലോചിക്കുന്നുണ്ട്.