ദോഹ: അടുത്ത മാസം പെട്രോളിന് ലിറ്ററിന് 5 ദിർഹം കുറയുമെന്ന് ഊർജ-വ്യവസായ മന്ത്രാലയം അറിയിച്ചു. സപ്തംബർ 1 മുതൽ 91-ഒക്ടേൻ പ്രീമിയം പെട്രോളിന് 1.30 റിയാൽ ആയിരിക്കും വില. നിലവിൽ ലിറ്ററിന് 1.35 റിയാലാണ്. ലിറ്ററിന് 1.45 ഉള്ള സൂപ്പർ 95-ഒക്ടേൻ ഗസ്സോലിൻ 1.40 ആയി മാറും. ഡീസലിന്റെ വില ലിറ്ററിന് നിലവിലുള്ള 1.40 റിയാൽ എന്ന നിലയിൽ തുടരുമെന്നും മന്ത്രാലയം വെബ്സൈറ്റിൽ അറിയിച്ചു.

പുതിയ വിലക്കുറവോടെ പെട്രോൾ വില ജൂലൈയിലെ നിരക്കിലെത്തും. വിലയിൽ അനുഭവപ്പെടുന്ന കുറവ് വളരെ ചുരുങ്ങിയതാണെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ ഖത്തർ നിവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന വാർത്തയാണിത്.

രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് ഓരോ മാസവും
രാജ്യത്തെ ഇന്ധനവില തീരുമാനിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞ് അന്താരാഷ്ട്ര വിപണിക്കൊത്ത് വില നിശ്ചയിക്കാൻ തുടങ്ങിയത്.