- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രാർത്ഥനാ സമയത്ത് കട അടയ്ക്കാത്തവർ ഇനി ഇരട്ടി പിഴ നല്കണം; ഖത്തറിൽ വെള്ളിയാഴ്ചകളിൽ 90 മിനിട്ട് കട അടച്ചിട്ടില്ലെങ്കിൽ 10,000 റിയാൽ പിഴ
ഖത്തറിലെ പ്രാർത്ഥനാ സമയത്ത് കട അടയ്ക്കാത്തവർ ഇനി ഇരട്ടി പിഴ അടയ്ക്കാൻ റെഡിയായിക്കൊള്ളൂ. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനാ സമയമായ 90 മിനിട്ട് കട അടച്ചിട്ടില്ലെങ്കിലാണ് ഇനി 10,000 റിയാലിലധികം തുക അടയ്‌ക്കേണ്ടിവരുക. വെള്ളിയാഴ്‌ച്ചകളിൽ പ്രാർത്ഥനാ സമയമായ 90 മിനിട്ട് സമയത്തേക്ക് കടകൾ അടച്ചിടണമെന്നാണ് നിയമം.ഇന്നലെയാണ് പുതിയ നിയമം അമീർ ഷെയ്ഖ് താ
ഖത്തറിലെ പ്രാർത്ഥനാ സമയത്ത് കട അടയ്ക്കാത്തവർ ഇനി ഇരട്ടി പിഴ അടയ്ക്കാൻ റെഡിയായിക്കൊള്ളൂ. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനാ സമയമായ 90 മിനിട്ട് കട അടച്ചിട്ടില്ലെങ്കിലാണ് ഇനി 10,000 റിയാലിലധികം തുക അടയ്‌ക്കേണ്ടിവരുക.
വെള്ളിയാഴ്‌ച്ചകളിൽ പ്രാർത്ഥനാ സമയമായ 90 മിനിട്ട് സമയത്തേക്ക് കടകൾ അടച്ചിടണമെന്നാണ് നിയമം.ഇന്നലെയാണ് പുതിയ നിയമം അമീർ ഷെയ്ഖ് താമിം ബിൻ ഹമദ് അൽ താനി പ്രഖ്യാപിച്ചത്.
ഇപ്പോഴുള്ള നമ്പർ.3 ഓഫ് 1975 പരിഷ്‌കരിച്ചാണ് നമ്പർ 5 ഓഫ് 2015 നടപ്പിലാക്കിയത്. എല്ലാ ഷോപ്പുകളും,ക്ലിനിക്ക്, കഫേ,റസ്റ്റോറന്റ്,ക്ലബ്,കൊമേഴ്‌സ്യൽ ആൻഡ് ഇന്റസ്ട്രിയൽ ഔട്ട്‌ലറ്റ് എന്നിവ ഒരു മണിക്കൂർ അടച്ചിടണമെന്ന നിയമം നിലവിലുണ്ട്. വെള്ളിയാഴ്ചകളിൽ പതിവായി രാവിലെ 11.15 നാണ് പ്രാർത്ഥന നടത്തുന്നത്.
ഇതുവരെ നിയമലംഘകർക്ക് 5,000 ഖത്തറി റിയാലിയിരുന്നു പിഴ. ഇതാണ് ഇരട്ടിയാക്കിയത്. ചെറിയ സ്റ്റോറുകൾ നിലവിലും അടച്ചിടാറുണ്ട്. എന്നാൽ വലിയ സൂപ്പർമാർക്കറ്റുകളും മറ്റും അധിക സമയം അടച്ചിടാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.പുതിയ നിയമം അനുസരിച്ച് ഷോപ്പ്, റസ്റ്റോറന്റ്,കൊമേഴ്‌സ്യൽ ആൻഡ് ഇന്റസ്ട്രിയൽ ഔട്ട്‌ലറ്റ് എന്നിവയ്ക്ക് ബാധകമാണ്. എക്കോണമി ആൻഡ് കൊമേഴ്‌സാണ് കടകൾക്ക് ലൈസൻസ് നൽകുന്നത്. ഒരു വർഷത്തേക്കാണ് കാലാവധി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് 50,0000 ഖത്തറി റിയാൽ മുതലാണ് പിഴ ഇടാക്കുന്നത്. ഒരു വർഷത്തെ തടവ് ശിക്ഷയും ലഭിച്ചേക്കാം.