ദോഹ: സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും മാത്രമാക്കി ചുരുക്കിക്കൊണ്ട് ഖത്തഖിലെ സിക്ക് ലിവ് വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നു. സർക്കാർ, സ്വകാര്യമേഖലാ ജീവനക്കാർക്ക് സിക്ക് ലീവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ആണ് പരിഷ്‌കരിച്ചാണ് പുതിയ സംവിധാനം കൊണ്ട് വരുന്നത്.

സിക്ക് ലീവുകൾ അനുവദിക്കുന്നതിൽ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കും വിധമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഇതു സംബന്ധിച്ച് ഒട്ടേറെ ശുപാർശകൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്.

പുതിയ സംവിധാനത്തിൽ സിക്ക് ലീവുകൾ അനുവദിക്കുന്നതിൽ ആരോഗ്യ, തൊഴിൽ മന്ത്രാലയങ്ങൾക്കു കൂട്ടുത്തരവാദിത്വവും കൂടുതൽ നിയന്ത്രണങ്ങളും ഉണ്ടാകും. പരമാവധി അനുവദിക്കാവുന്ന സിക്ക് ലീവുകൾ സംബന്ധിച്ച വ്യവസ്ഥകളും ഉൾപ്പെടുത്തും. ഇപ്പോൾ എല്ലാ ഡോക്ടർമാർക്കും സിക്ക് ലീവ് ശുപാർശ ചെയ്യാനാവും.