- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനം ഉടൻ; ഖത്തറിൽ തൊഴിൽ വിസ നടപടികൾ ഇനി ഞൊടിയിടയിൽ
ദോഹ: രാജ്യത്തേക്ക് വിസയില്ലാതെ 80 രാജ്യക്കാർക്ക് പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ,രാജ്യത്തെ തൊഴിൽ വിസാ നടപടികളും എളുപ്പമാക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനായി പുതിയ ഇ-വിസ സംവിധാനം നടപ്പാക്കാനാണ് പദ്ധതി.അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനമാണ് നടപ്പിലാവുക. തൊഴിലാളികളെ തിരഞ്ഞെടുക്കാനായി രൂപവത്കരിച്ച മന്ത്രാലയത്തിലെ സ്ഥിര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പകരമായാണ് പുതിയ ഓൺലൈൻ വിസ സംവിധാനം. കമ്പനിയെക്കുറിച്ചുള്ള വിവരണം, ഏത് തരം തൊഴിലാളികളെയാണ് ആവശ്യം തുടങ്ങിയ വിവരങ്ങളെക്കുറിച്ച് ഓൺലൈനിലെ അപേക്ഷയിൽ വ്യക്തമാക്കണം. കമ്പനികളിലെ മാനവ വിഭവശേഷി വകുപ്പാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വരും ആഴ്ചകളിൽ പുതിയ സംവിധാനം നടപ്പാകും. വ്യവസായ ഉടമകളുടെ എല്ലാ ആശങ്കകളും കണക്കിലെടുത്താണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. തടസ്സങ്ങളില്ലാതെ പ്രവാസികളുടെ തിരഞ്ഞെടുപ്പും വിസ നടപടികളും സുതാര്യവും വേഗത്തിലുമാക്കുകയാണ് നടപടിയുടെ
ദോഹ: രാജ്യത്തേക്ക് വിസയില്ലാതെ 80 രാജ്യക്കാർക്ക് പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ,രാജ്യത്തെ തൊഴിൽ വിസാ നടപടികളും എളുപ്പമാക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനായി പുതിയ ഇ-വിസ സംവിധാനം നടപ്പാക്കാനാണ് പദ്ധതി.അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനമാണ് നടപ്പിലാവുക.
തൊഴിലാളികളെ തിരഞ്ഞെടുക്കാനായി രൂപവത്കരിച്ച മന്ത്രാലയത്തിലെ സ്ഥിര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പകരമായാണ് പുതിയ ഓൺലൈൻ വിസ സംവിധാനം. കമ്പനിയെക്കുറിച്ചുള്ള വിവരണം, ഏത് തരം തൊഴിലാളികളെയാണ് ആവശ്യം തുടങ്ങിയ വിവരങ്ങളെക്കുറിച്ച് ഓൺലൈനിലെ അപേക്ഷയിൽ വ്യക്തമാക്കണം. കമ്പനികളിലെ മാനവ വിഭവശേഷി വകുപ്പാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വരും ആഴ്ചകളിൽ പുതിയ സംവിധാനം നടപ്പാകും. വ്യവസായ ഉടമകളുടെ എല്ലാ ആശങ്കകളും കണക്കിലെടുത്താണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. തടസ്സങ്ങളില്ലാതെ പ്രവാസികളുടെ തിരഞ്ഞെടുപ്പും വിസ നടപടികളും സുതാര്യവും വേഗത്തിലുമാക്കുകയാണ് നടപടിയുടെ ലക്ഷ്യം.