- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മഴ തുടരുന്നു; വെള്ളത്തിൽ മുങ്ങി റോഡുകൾ; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനങ്ങൾ; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
ദോഹ: രാജ്യത്തെ കുളിരണിയിച്ച് ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു. തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലും ശക്തിയായ മഴയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ ഇടയാക്കി.ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. പോക്കറ്റ് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം മഴ വെള്ളം ക
ദോഹ: രാജ്യത്തെ കുളിരണിയിച്ച് ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു. തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലും ശക്തിയായ മഴയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ ഇടയാക്കി.ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. പോക്കറ്റ് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം മഴ വെള്ളം കെട്ടിക്കിടന്നു. ശക്തമായ മഴ ഗതാഗത സ്തംഭനത്തിനും ചെറിയ അപകടങ്ങൾക്കുമിടയാക്കി.
റോഡിൽ വെള്ളം കെട്ടിക്കിടന്നതിനെത്തുടർന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടാണു അപകടങ്ങളുമുണ്ടായത്.മോശം കാലാവസ്ഥ കാരണം 15 ഓളം വിമാനങ്ങൾ അയൽരാജ്യങ്ങളിലെ എയർപോർട്ടുകളിലേക്ക് ത്ിരിച്ചുവിടേണ്ടി വന്നതായി സിവിൽ ഏവിയേഷൻ അഥോറിറ്റി പ്രതിനിധി അഹ്മദ് ഇസ്ഹാഖ് വ്യക്തമാക്കി. ഇതിൽ ചെന്നൈ-ദോഹ ഖത്തർ എയർവേയ്‌സ് വിമാനവും ഉൾപ്പെട്ടതായി റിപോർട്ടുണ്ട്.
ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത നിയന്ത്രിക്കണമെന്നും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വില കൊടു ക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.