ദോഹ: എണ്ണവിലയിടിവും സബ്‌സിഡി വെട്ടിക്കുറയ്ക്കലുമെല്ലാം രാജ്യത്തിന്റ സമ്പദ്ഘടനയെ സാരമായി ബാധിച്ചുവെങ്കിലും ആരോഗ്യസംരക്ഷണം, ഗതാഗതം, നിർമ്മാണ മേഖല തുടങ്ങിയവയിൽ വൻ നിക്ഷേപത്തിന് രാജ്യം ഒരുങ്ങുന്നു. ഈ മേഖലയിൽ 2017-ൽ 46 ബില്യൺ റിയാൽ ചെലവഴിക്കുമെന്നാണ് ഫിനാൻസ് മിനിസ്റ്റർ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്ന ചില മെഗാ പ്രൊജക്ടുകൾക്ക് 367 ബില്യൺ റിയാൽ ചെലവഴിച്ചുകഴിഞ്ഞതായും മന്ത്രി അലി ഷെരീഫ് അൽ ഇമാദി വെളിപ്പെടുത്തി. യൂറോമണി ഖത്തർ കോൺഫറൻസിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


രാജ്യത്തെ വളർച്ചാനിരക്ക് 3.4 ശതമാനമാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇക്കൊല്ലം വളർച്ചാനിരക്ക് 3.2 ശതമാനമായിരുന്നു. ഖത്തർ ലോകകപ്പിനായി ഇതിനകം 375 ബില്യൻ ഖത്തർ റിയാൽ ചെലവിട്ടു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പണം ഈ മേഖലയിൽ ചെലവിടും. നിർമ്മാണ ഗതഗതാ മേഖലയിലായിരിക്കും കൂടുതൽ പണം ചെലവാക്കുക.