- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ ജോലിക്ക് പോയി മെഡിക്കൽ പരാജയപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്ന ഭയം ഇനി വേണ്ട; ഫിംഗർ പ്രിന്റ് സർട്ടിഫിക്കറ്റ് പരിശോധനകൾ മുതൽ ഐഡി ലഭിക്കുന്നത് വരെയുള്ളവ നാട്ടിൽ തന്നെ ചെയ്ത് തീർക്കാൻ സൗകര്യം; ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ കൂടുതൽ വിസ സെന്റ്റുകളുമായി ഖത്തർ; മലയാളികൾക്ക് ആശ്വാസമായി കൊച്ചിയിലും സെന്റർ
കൊച്ചി: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ വിസ സെന്ററുകൾ ആരംഭിക്കാനൊരുങ്ങി ഖത്തർ. അവിടേക്ക് ജോലിക്ക് പോകുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ഒരു ആശ്വാസം തന്നെയാണ് ഇപ്പോൾ വിസ സെന്ററുകൾ നാട്ടിൽ തന്നെ ആരംഭിക്കുന്നത്. കേരളത്തിൽ കൊച്ചിയിലാണ് ഖത്തർ വിസ സെന്റർ ആരംഭിക്കുന്നത്. നവിരവധി പ്രവാസി മലയാളികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. വിസ സെന്ററുകൾ യാഥാർഥ്യമാകുന്നതോടെ കോൺട്രാക്റ്റ് ഉൾപ്പടെ ലഭിച്ച ശേഷം ഖത്തറിൽ എത്തി പിന്നീട് മെഡിക്കൽ പരിശോധന ഉൾപ്പടെ നടത്തേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതിന് പുറമെ വെരിഫിക്കേഷൻ ഉൾപ്പടെയുള്ള ഏതെങ്കിലും പ്രോസസിൽ പരാജയപ്പെട്ടാൽ നാട്ടിലേക്ക് മടങ്ങുകയും വേണം. എന്നാൽ കൂടുതൽ വിസ സെന്ററുകള് യാഥാർഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവായി കിട്ടും.മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ഫിംഗർ പ്രിന്റ് പരിശോധന ഉൾപ്പടെ നടത്തേണ്ടത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്യൂ കൂടിയാകുമ്പോൾ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു. നാട്ടിൽ തന്നെ സെന്ററുകൾ തുടങ്ങുമ്പോൾ സർട്ടിഫിക്കറ്റ്
കൊച്ചി: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ വിസ സെന്ററുകൾ ആരംഭിക്കാനൊരുങ്ങി ഖത്തർ. അവിടേക്ക് ജോലിക്ക് പോകുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ഒരു ആശ്വാസം തന്നെയാണ് ഇപ്പോൾ വിസ സെന്ററുകൾ നാട്ടിൽ തന്നെ ആരംഭിക്കുന്നത്. കേരളത്തിൽ കൊച്ചിയിലാണ് ഖത്തർ വിസ സെന്റർ ആരംഭിക്കുന്നത്. നവിരവധി പ്രവാസി മലയാളികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. വിസ സെന്ററുകൾ യാഥാർഥ്യമാകുന്നതോടെ കോൺട്രാക്റ്റ് ഉൾപ്പടെ ലഭിച്ച ശേഷം ഖത്തറിൽ എത്തി പിന്നീട് മെഡിക്കൽ പരിശോധന ഉൾപ്പടെ നടത്തേണ്ട അവസ്ഥയുണ്ടായിരുന്നു.
ഇതിന് പുറമെ വെരിഫിക്കേഷൻ ഉൾപ്പടെയുള്ള ഏതെങ്കിലും പ്രോസസിൽ പരാജയപ്പെട്ടാൽ നാട്ടിലേക്ക് മടങ്ങുകയും വേണം. എന്നാൽ കൂടുതൽ വിസ സെന്ററുകള് യാഥാർഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവായി കിട്ടും.മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ഫിംഗർ പ്രിന്റ് പരിശോധന ഉൾപ്പടെ നടത്തേണ്ടത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്യൂ കൂടിയാകുമ്പോൾ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു.
നാട്ടിൽ തന്നെ സെന്ററുകൾ തുടങ്ങുമ്പോൾ സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടയുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും പോരായ്മകളോ തിരുത്തലോ ഉണ്ടെങ്കിൽ യാത്രയ്ക്ക് മുൻപ് ശരിയാക്കാനും അവസരം ലഭിക്കും എന്നത് സെന്ററുകളുടെ ഗുണമാണ്.കൊച്ചിക്ക് പുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ലഖ്‌നൗ എന്നീ നഗരങ്ങളിലും വിസ സെന്ററുകൾ ആരംഭിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെയാണ് ഏറ്റവും അധികം സെന്ററുകൾ തുറക്കുന്നതും