ദോഹ: 2016 ഡിസംബറോടെ ഖത്തറിലെ എല്ലാ വീടുകളിലും ഫ്ളാറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫൈബർ ഒപ്റ്റിക്കൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുമെന്ന് റ്പ്പോർട്ട്.ഇന്റർനെറ്റ് ശൃംഖലയുടെ വ്യാപനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം കൈയടക്കാനുള്ള നീക്കങ്ങളാണ് ഖത്തർ നടത്തുന്നത്. അതിവേഗ ഇന്റർനെറ്റ് കണക്ഷനാണ് ഫൈബർ ഒപ്ടിക് സാങ്കേതിക വിദ്യയിലൂടെ ഖത്തർ സാധ്യമാക്കുന്നത്. ഫൈബർ ടു ഹോം പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

അടുത്ത വർഷത്തോടെ രാജ്യത്തെ ഓരോ കെട്ടിടവും ഫൈബർ വഴി ബന്ധിപ്പിക്കപ്പെടുമെന്നും ഒരീദു ഖത്തർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വാലീദ് അൽ സയ്യദ് പറഞ്ഞു. നിലവിൽ രാജ്യത്തെ 75 ശതമാനം വീടുകളിലും കണക്ഷൻ ഫൈബർ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഭാവിതലമുറയുടെ ഇന്റർനെറ്റ് ഉപയോഗം അതുവഴി ആയിരിക്കും. അടുത്ത വർഷത്തോടെ എല്ലാ ഒറ്റപ്പെട്ട വീടുകളിലും ഇന്റർനെറ്റ് ഫൈബർ വഴി എത്തിക്കും.അതിവേഗ ഇന്റർനെറ്റാകും ഇനി സാധ്യമാകുക. വീടുകളിലെ ഇപ്പോഴത്തെ ഇന്റർനെറ്റ് വേഗം 100 മെഗാ ബൈറ്റാണ്. ഭാവിൽ അത് ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാനാണ് പദ്ധതി.

വ്യക്തിഗത ഇന്റർനെറ്റ് ഉപയോഗത്തിൽ വികസ്വര രാജ്യങ്ങളിൽ ഖത്തർ ഒന്നാം സ്ഥാനത്ത് ആണ്. ഇന്റർനെറ്റ് കണക്ഷനുള്ള വീടുകളുടെ കാര്യത്തിൽ അറബ് രാജ്യങ്ങളിൽ ഖത്തറിനാണ് ഒന്നാം സ്ഥാനം. ആഗോളതലത്തിൽ ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഖത്തർ.

സ്റ്റേറ്റ് ഓഫ് ബ്രോഡ്ബാന്റ് 2015 എഡിഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖത്തറിലെ 91.5 ശതമാനം ജനങ്ങളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്റർനെറ്റ് എല്ലാ പ്രായക്കാരും ഉപയോഗിക്കുന്ന കാലമാണിത്. അതിനാൽ ഇന്റർനെറ്റ് വേഗതയ്ക്കും പ്രാധാന്യമുണ്ട്.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ