- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗതാഗത നിയമ പ്രകാരമുള്ള എല്ലാത്തരം നിയമലംഘനങ്ങളും ഇനി ക്യാമറയിൽ കുടുങ്ങും; ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ തടയാൻ ശക്തമായ നടപടിയുമായി ആഭ്യന്തര മന്ത്രാലയം
ദോഹ: ഗതാഗത നിയമ പ്രകാരമുള്ള എല്ലാത്തരം നിയമലംഘനങ്ങളും ഇനി ക്യാമറയിൽ കുടുങ്ങുമെന്നും നിയമലംഘകർക്ക് ശക്തമായ നടപടി നേരിടെണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഇന്റർസെക്ഷനുകളിലും സിഗ്‌നലുകളിലുമെല്ലാം ക്യാമറകളും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ അറുന്നൂറിലധികം ഗ
ദോഹ: ഗതാഗത നിയമ പ്രകാരമുള്ള എല്ലാത്തരം നിയമലംഘനങ്ങളും ഇനി ക്യാമറയിൽ കുടുങ്ങുമെന്നും നിയമലംഘകർക്ക് ശക്തമായ നടപടി നേരിടെണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഇന്റർസെക്ഷനുകളിലും സിഗ്‌നലുകളിലുമെല്ലാം ക്യാമറകളും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇതിലൂടെ അറുന്നൂറിലധികം ഗതാഗതലംഘനങ്ങൾ കണ്ടെത്താനായി. സുരക്ഷ മുൻനിർത്തി, വാഹനം കൈകാര്യം ചെയ്യുന്നവർ ഗതാഗത നിയമം പാലിക്കണമെന്നും പിഴ നൽകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള റോഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനം നിരീക്ഷിക്കുന്നതി
നും വേണ്ടിയാണിത്. മന്ത്രാലയം നടപ്പാക്കുന്ന പ്രത്യേക താല പദ്ധതിയുടെ ഭാഗമായി പുതിയ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
ഗതാഗത നിയമ പ്രകാരമുള്ള എല്ലാത്തരം നിയമലംഘനങ്ങളും നിരീക്ഷിക്കുന്നതിനായി പ്രധാന റോഡുകളിലും പാതകളിലുമുള്ള നിരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമാക്കുകയാണ് താല പദ്ധതിയുടെ ലക്ഷ്യം. സുരക്ഷിതമായി വാഹനമോടിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മന്ത്രാലയം ഫേസ്‌ബുക്കിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വലത് വശത്ത് കൂടിയുള്ള മറികടക്കൽ ഒഴിവാക്കണം. മറ്റ് വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ചായിരിക്കണം വാഹനം ഡ്രൈവ് ചെയ്യേണ്ടത്. അപകടം ഒഴിവാക്കുന്നതിനായി വാഹനം ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു.
ഗതാഗത നിയമം പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുന്നതിനൊപ്പം റോഡിലെ പ്രധാന അടയാളങ്ങളും സിഗ്‌നലുകളും സൂചനകളുമെല്ലാം കൃത്യമായി പാലിക്കാനും നിർദേശിച്ചു. അപകടം ഒഴിവാക്കാൻ പാത മാറി ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാറിന്റെ വേഗം അനുസരിച്ചുള്ള ഉചിതമായ ട്രാക്കിലൂടെയാകണം വാഹനം ഓടിക്കേണ്ടത്. പാത മാറുന്നതിന് മുമ്പ് സിഗ്‌നൽ ഉപയോഗിക്കണം. കണ്ണാടിയിലൂടെ മറ്റ് വാഹനം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ഓടിക്കുന്ന പാതയിലൂടെ മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാനുള്ള വഴിയും നൽകണം എന്നിവയെല്ലാം നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.