- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ധന വിലവർധനയ്ക്ക് പിന്നാലെ ഖത്തറിൽ യാത്രാനിരക്ക് കൂടും; സ്‌കൂൾ ബസ് നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നിൽ; സ്വകാര്യ ടാക്‌സി കമ്പനികളും ലിമോസിനുകളും നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത
ദോഹ: രാജ്യത്ത് അടുത്തിടെയുണ്ടായ ഇന്ധന വിലവർധന യാത്രാനിരക്ക് കൂട്ടാനിടയാക്കുമെന്ന് സൂചന. സ്വകാര്യ സ്‌കൂളുകളിലെ ബസ് സർവ്വീസുകളും സ്വാകര്യ ടാക്‌സി കമ്പനികളും ലിമോസിനുകളും നിരക്ക് വർദ്ധിപ്പിക്കാൻ ഒരു്ങ്ങുന്നതായാണ് സൂചന.സ്വകാര്യ സ്‌കൂളുകൾക്കാണ് ഇന്ധനവില വർധന സാരമായി ബാധിക്കുന്നത്. ഒട്ടുമിക്ക സ്‌കൂളുകളും സ്വകാര്യ ഗതാഗത കമ്പനികളിൽ നിന്നാണ് സ്‌കൂൾ ഗതാഗതത്തിനായി ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. ഇന്ധനവില വർധനയോടെ ബസ് വാടകനിരക്കും വർധിക്കും. അടുത്ത അധ്യയനവർഷം മുതൽ വിദ്യാർത്ഥികളിൽനിന്ന് ഈടാക്കുന്ന സ്‌കൂൾ ബസ് നിരക്ക് വർധിപ്പിക്കാനായി ഏതാനും സ്വകാര്യ സ്‌കൂളുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി തേടിയതായാണ് സൂചന്. കഴിഞ്ഞ വർഷം ജനുവരി മുതൽക്കാണ് പെട്രോളിന്റെ വിലയിൽ വർധന അനുഭവപ്പെട്ടത്. പെട്രോൾ വിലയിൽ അമ്പത് ശതമാനത്തിലധികമാണ് നിലവിൽ വർധന. കഴിഞ്ഞ രണ്ട് വർഷമായി ഡീസൽ വിലയിലും വർധനയുണ്ട്. അതേസമയം ഗൾഫ് മേഖലയിൽ ഇന്ധനവില താരതമ്യേന കുറവ് ഖത്തറിലാണ്.
ദോഹ: രാജ്യത്ത് അടുത്തിടെയുണ്ടായ ഇന്ധന വിലവർധന യാത്രാനിരക്ക് കൂട്ടാനിടയാക്കുമെന്ന് സൂചന. സ്വകാര്യ സ്‌കൂളുകളിലെ ബസ് സർവ്വീസുകളും സ്വാകര്യ ടാക്‌സി കമ്പനികളും ലിമോസിനുകളും നിരക്ക് വർദ്ധിപ്പിക്കാൻ ഒരു്ങ്ങുന്നതായാണ് സൂചന.സ്വകാര്യ സ്‌കൂളുകൾക്കാണ് ഇന്ധനവില വർധന സാരമായി ബാധിക്കുന്നത്.
ഒട്ടുമിക്ക സ്‌കൂളുകളും സ്വകാര്യ ഗതാഗത കമ്പനികളിൽ നിന്നാണ് സ്‌കൂൾ ഗതാഗതത്തിനായി ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. ഇന്ധനവില വർധനയോടെ ബസ് വാടകനിരക്കും വർധിക്കും. അടുത്ത അധ്യയനവർഷം മുതൽ വിദ്യാർത്ഥികളിൽനിന്ന് ഈടാക്കുന്ന സ്‌കൂൾ ബസ് നിരക്ക് വർധിപ്പിക്കാനായി ഏതാനും സ്വകാര്യ സ്‌കൂളുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി തേടിയതായാണ് സൂചന്.
കഴിഞ്ഞ വർഷം ജനുവരി മുതൽക്കാണ് പെട്രോളിന്റെ വിലയിൽ വർധന അനുഭവപ്പെട്ടത്. പെട്രോൾ വിലയിൽ അമ്പത് ശതമാനത്തിലധികമാണ് നിലവിൽ വർധന. കഴിഞ്ഞ രണ്ട് വർഷമായി ഡീസൽ വിലയിലും വർധനയുണ്ട്. അതേസമയം ഗൾഫ് മേഖലയിൽ ഇന്ധനവില
താരതമ്യേന കുറവ് ഖത്തറിലാണ്.