ദോഹ: ഗ്‌ളോബൽ ബാങ്കിങ് ആന്റ ഫിനാൻസ് റിവ്യൂവിന്റെ ഖത്തറിലെ മികച്ച മണി എക്‌സ്‌ചേഞ്ചിനുള്ള പുരസ്‌കാരം ഖത്തർ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് . 2014 ലെ പ്രവർത്തന മികവിനാണ് അംഗീകാരം. പ്രൊഫഷണലിസവും കൃത്യതയും കൈമുതലാക്കി ഉപഭോക്താക്കളുടെ വിശ്വാസമാർജിച്ച ഖത്തർ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് ലഭിച്ച അംഗീകാരം കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകുവാൻ പ്രോൽസാഹിപ്പിക്കുമെന്ന് പുരസ്‌കാരം നേടിയ ഖത്തർ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഖത്തർ മേധാവി എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.