- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സൗദിക്ക് പിന്നാലെ ഖത്തറിലും വനിതകൾക്കുള്ള കടകളിൽ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്താൻ നിർദ്ദേശം; നടപടി പരാതിയുടെ അടിസ്ഥാനത്തിൽ
ദോഹ: സൗദിക്ക് പിന്നാലെ ഖത്തറിലും വനിതകളുടെ വസ്ത്രങ്ങളും മറ്റുല്പന്നങ്ങളും വില്ക്കുന്ന കടകളിൽ പുരുഷ ജീവനക്കാർക്ക് വിലക്കേർപെടുത്തണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇക്കാര്യം വിശദമായി ചർച്ച ചെയ്തു ഉചിതമായ തീരുമാനമെടുക്കാൻ മുനിസിപ്പൽ കൗൺസിൽ ഉപസമിതിയെ നിയമിച്ചിട്ടുണ്ട്. വനിതകൾക്ക് മാത്രമായുള്ള കടകളിൽ പുരുഷ ജീവനക്കാർ പാടില്ലെന്ന നിയമം ചില ഗൾഫ് രാജ്യങ്ങളിൽ നിലവിലുണ്ടെങ്കിലും ഖത്തറിൽ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് മഹ്മൂദ് അൽ ഷാഫി വ്യക്തമാക്കി. വനിതകൾക്കുള്ള കടകളിൽ വനിതകളെ മാത്രമേ ജീവനക്കാരായി നിയമിക്കാൻ പാടുള്ളൂ എന്ന് 2011 ൽ സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും കടക്കാർക്ക് മൂന്നു മാസത്തെ സാവകാശം അനുവദിച്ചിരുന്നു.എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും നിയമം നടപ്പാക്കിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് പുരുഷ ജീവനക്കാർ തങ്ങൾക്ക് അസൗകര്യമുണ്ടാ
ദോഹ: സൗദിക്ക് പിന്നാലെ ഖത്തറിലും വനിതകളുടെ വസ്ത്രങ്ങളും മറ്റുല്പന്നങ്ങളും വില്ക്കുന്ന കടകളിൽ പുരുഷ ജീവനക്കാർക്ക് വിലക്കേർപെടുത്തണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇക്കാര്യം വിശദമായി ചർച്ച ചെയ്തു ഉചിതമായ തീരുമാനമെടുക്കാൻ മുനിസിപ്പൽ കൗൺസിൽ ഉപസമിതിയെ നിയമിച്ചിട്ടുണ്ട്.
വനിതകൾക്ക് മാത്രമായുള്ള കടകളിൽ പുരുഷ ജീവനക്കാർ പാടില്ലെന്ന നിയമം ചില ഗൾഫ് രാജ്യങ്ങളിൽ നിലവിലുണ്ടെങ്കിലും ഖത്തറിൽ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് മഹ്മൂദ് അൽ ഷാഫി വ്യക്തമാക്കി.
വനിതകൾക്കുള്ള കടകളിൽ വനിതകളെ മാത്രമേ ജീവനക്കാരായി നിയമിക്കാൻ പാടുള്ളൂ എന്ന് 2011 ൽ സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും കടക്കാർക്ക് മൂന്നു മാസത്തെ സാവകാശം അനുവദിച്ചിരുന്നു.എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും നിയമം നടപ്പാക്കിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് പുരുഷ ജീവനക്കാർ തങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതായി കാണിച്ചു ലഭിച്ച പരാതികളിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്ന ആവശ്യം മുനിസിപ്പൽ കൗൺസിൽവീണ്ടും ഉന്നയിച്ചത്.
വനിതകൾക്കുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും അളവെടുക്കാനും പുരുഷന്മാരായ ജീവനക്കാരുണ്ടാവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പൊതുവേയുള്ള പരാതി. എന്നാൽ കാഷ് കൗണ്ടറിൽ പുരുഷ ജീവനക്കാരെ നിയമിക്കുന്നതിൽ തെറ്റില്ലെന്നും വനിതാ അംഗങ്ങൾ നിർദേശിച്ചു