ത്തറിൽ വില്ലകൾ വിഭജിക്കുന്നതിനെതിരായ നിയമം കർശനമാക്കുന്നു.അനുവാദമില്ലാതെ വില്ലകുളം ഫ്‌ളാറ്റുകളും വിഭജിച്ചത് കണ്ടാൽ മുനിസിപ്പൽ മന്ത്രാലയത്തെ വിവരമറിയിക്കണമെന്ന് മുനിസിപ്പൽ, നഗരാസൂത്രണ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഇത്തരം അനധികൃത വിഭജനങ്ങൾ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.

വില്ലകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും അനധികൃത വിഭജനം കണ്ടത്തൊൻ മുനിസിപ്പൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

അനുമതിയില്ലാതെ കെട്ടിടങ്ങൾ വിഭജിക്കുന്ന ജോലികൾ ചെയ്യുന്നവർക്ക് 10000 മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.