- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള പ്രായപരിധി 35 ആയി കുറച്ചു; 35 ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാം
ഇനി മുതൽ ഖത്തറിൽ 35 വയസ്സോ അതിന് മുകളിലോ ഉള്ള ഏതൊരാൾക്കും ഇനി കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ യോഗ്യതയുണ്ടാകും. ആരോഗ്യമന്ത്രാലയമാണ് വാക്‌സിൻ ലഭിക്കാനുള്ള പ്രായപരിധി കുറച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതുവരെ 40 വയസ്സായിരുന്നു പ്രായപരിധി.
മുപ്പത്തിയഞ്ച് വാക്‌സിനേഷൻ സെന്ററുകളിലൂടെയാണ് നിലവിൽ കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നത്. ഇക്കഴിഞ്ഞയാഴ്ച് മാത്രം 1,60,000 ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. രാജ്യത്തെ മുതിർന്നവരുടെ ജനസംഖ്യയിൽ മൂന്നിലൊന്ന് പേർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാൻ കഴിഞ്ഞു. 60 വയസ്സിന് മുകളിലുള്ളവരിൽ 82.6 ശതമാനം പേർക്കും 60 വയസ്സിന് മുകളിലുള്ളവരിൽ 73 ശതമാനത്തിനും നിലവിൽ ഒരുഡോസ് വാക്‌സിനെങ്കിലും നൽകിയിട്ടുണ്ട്. വാക്‌സിൻ നൽകുന്ന കാര്യത്തിൽ നിലവിൽ ആഗോള തലത്തിൽ തന്നെ ഒമ്പതാം സ്ഥാനത്താണ് ഖത്തറുള്ളതെന്നും ഡോ. ഖാൽ കൂട്ടിച്ചേർത്തു
ഓരോ താമസമേഖലകളിലുമുള്ള പിഎച്ച്‌സിസികളിൽ നിന്നും യോഗ്യരായ ആളുകൾക്ക് അപ്പോയിന്മെന്റ് മെസ്സേജായി ലഭിക്കും. താൽപ്പര്യമുള്ളവർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതുമാണ്.