ഖത്തറിൽ വാക്‌സിൻ വാലിഡിറ്റി ദീർഘിപ്പിച്ചു. ഫൈസർ ആൻഡ് ബയോഎൻടെക്, മൊഡേണ എന്നീ വാക്‌സിനുകൾ നൽകുന്ന രോഗപ്രതിരോധ ശേഷിയും സംരക്ഷണവും കൂടുതൽ കാലം നീണ്ടുനിൽക്കുമെന്ന പഠനത്തിന്റെയും ആഗോളാടിസ്ഥാനത്തിൽ തെളിയക്കപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ഖത്തറിലും വാക്‌സിൻ വാലിഡിറ്റി ദീർഘിപ്പിച്ചത്.

നേരത്തെ ആറ് മാസമായിരുന്ന വാലിഡിറ്റി ഒമ്പത് മാസമായാണ് ദീർഘിപ്പിച്ചത്. ഇതോടെ വാക്‌സിനെടുത്തവർക്ക് രാജ്യത്തിനകത്ത് ലഭിക്കുന്ന വിവിധ ഇളവുകൾ ഇനി ഒമ്പത് മാസം വരെ ലഭ്യമാകും.