- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വാഹനംസാങ്കേതിക പരിശോധനയിൽ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാൻ ഇനി കാത്തു നിലക്കേണ്ട; ഖത്തറിൽ വാഹനപരിശോധനാ ഫലം ഇനി മൊബൈലിൽ
ദോഹ: വാഹനംസാങ്കേതിക പരിശോധനയിൽ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാൻ ഇനി കാത്തു നിലക്കേണ്ട. വുകൂദിന്റെ വാഹനപരിശോധനാ കേന്ദ്രമായ ഫഹെസിൽനിന്നും ഇനി മുതൽ വാഹന പരിശോധനാഫലം ഉടമകളുടെ ഫോണിൽ സന്ദേശമായെത്തും. ഫോണിൽ സന്ദേശം എത്തുന്നതിനൊപ്പം ഓൺലൈനിൽ റിപ്പോർട്ട് കാണാനുള്ള ലിങ്കും ലഭിക്കും. പരിശോധനാ നടപടികൾ മിനിറ്റുകൾക്കുള്ളിൽതന്നെ പൂർത്തിയാക്കാനും ഫഹെസിന് ഇതിലൂടെ സാധ്യമാകും. നിലവിൽ വാഹനപരിശോധനാ റിപ്പോർട്ട് അച്ചടിച്ചാണ് നൽകുന്നത്. കടലാസിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. വാഹനപരിശോധനാഫലം ഫോണിലൂടെ ലഭിക്കുമെന്നതിനാൽ 15 മുതൽ മുപ്പത് മിനിറ്റുവരെ സമയം ലാഭിക്കാനും വാഹനയുടമകൾക്ക് കഴിയും. വാഹന ഉടമ ഫഹെസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺനമ്പറിലാകും പരിശോധന ഫലം സന്ദേശമായെത്തുന്നത്. അറബിയിലും ഇംഗ്ലീഷിലും റിപ്പോർട്ട് ഓൺലൈനിൽനിന്ന് പ്രിന്റ് ചെയ്യാനുള്ള ലിങ്കും സന്ദേശത്തിലുണ്ടാകും. സാങ്കേതികപരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങൾ റോഡ് പെർമിറ്റ് പുതുക്കുന്നതിനുള്ള തുടർനടപടിക്കായി ഗതാഗത വകുപ്പിന് കൈമാ
ദോഹ: വാഹനംസാങ്കേതിക പരിശോധനയിൽ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാൻ ഇനി കാത്തു നിലക്കേണ്ട. വുകൂദിന്റെ വാഹനപരിശോധനാ കേന്ദ്രമായ ഫഹെസിൽനിന്നും ഇനി മുതൽ വാഹന പരിശോധനാഫലം ഉടമകളുടെ ഫോണിൽ സന്ദേശമായെത്തും.
ഫോണിൽ സന്ദേശം എത്തുന്നതിനൊപ്പം ഓൺലൈനിൽ റിപ്പോർട്ട് കാണാനുള്ള ലിങ്കും ലഭിക്കും. പരിശോധനാ നടപടികൾ മിനിറ്റുകൾക്കുള്ളിൽതന്നെ പൂർത്തിയാക്കാനും ഫഹെസിന് ഇതിലൂടെ സാധ്യമാകും. നിലവിൽ വാഹനപരിശോധനാ റിപ്പോർട്ട് അച്ചടിച്ചാണ്
നൽകുന്നത്. കടലാസിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
വാഹനപരിശോധനാഫലം ഫോണിലൂടെ ലഭിക്കുമെന്നതിനാൽ 15 മുതൽ മുപ്പത് മിനിറ്റുവരെ സമയം ലാഭിക്കാനും വാഹനയുടമകൾക്ക് കഴിയും. വാഹന ഉടമ ഫഹെസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺനമ്പറിലാകും പരിശോധന ഫലം സന്ദേശമായെത്തുന്നത്. അറബിയിലും ഇംഗ്ലീഷിലും റിപ്പോർട്ട് ഓൺലൈനിൽനിന്ന് പ്രിന്റ് ചെയ്യാനുള്ള ലിങ്കും
സന്ദേശത്തിലുണ്ടാകും.
സാങ്കേതികപരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങൾ റോഡ് പെർമിറ്റ് പുതുക്കുന്നതിനുള്ള തുടർനടപടിക്കായി ഗതാഗത വകുപ്പിന് കൈമാറും. രണ്ടോ മൂന്നോ മിനിട്ടിനുള്ളിൽതന്നെ സാങ്കേതിക പരിശോധന പൂർത്തിയാകും. പരമാവധി പത്തുമിനിറ്റിനുള്ളിൽ ഫഹെസിലെ
നടപടികൾ പൂർത്തിയാകും.