- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പൊടിക്കാറ്റിന് പിന്നാലെ ഖത്തർ തണുപ്പിന്റെ പിടിയിൽ; കാലാവസ്ഥാ വ്യതിയാനങ്ങളിൽ വലഞ്ഞ് ജനങ്ങൾ
ദോഹ: രണ്ട് ദിവസമായി നിറഞ്ഞ് നിന്ന പൊടിക്കാറ്റിന് പിന്നാലെ രാജ്യം തണുപ്പിന്റെ പിടിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്യത്തനു ഭവപ്പെട്ട ശക്തമായ പൊടിക്കാറ്റിൽ വലഞ്ഞ ജനങ്ങൾക്ക് പൊടിക്കാറ്റിൽ നിന്നും ശമനം ഉണ്ടാവുമെങ്കിലും തണുപ്പിന്റെ പിടിയിലമർന്നിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ബാരോമീറ്ററിൽ രസനിരപ്പ് 33 ഡിഗ്രിയിൽ നിൽക്കെ, വടക്കുപടിഞ്ഞാറ
ദോഹ: രണ്ട് ദിവസമായി നിറഞ്ഞ് നിന്ന പൊടിക്കാറ്റിന് പിന്നാലെ രാജ്യം തണുപ്പിന്റെ പിടിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്യത്തനു ഭവപ്പെട്ട ശക്തമായ പൊടിക്കാറ്റിൽ വലഞ്ഞ ജനങ്ങൾക്ക് പൊടിക്കാറ്റിൽ നിന്നും ശമനം ഉണ്ടാവുമെങ്കിലും തണുപ്പിന്റെ പിടിയിലമർന്നിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ബാരോമീറ്ററിൽ രസനിരപ്പ് 33 ഡിഗ്രിയിൽ നിൽക്കെ, വടക്കുപടിഞ്ഞാറെ ദിശയിലെത്തിയ സൈബീരിയൻ കാറ്റാണ് ഖത്തറിനു പെട്ടെന്നു കുളിരു പകർന്നത്.തണുപ്പ് കുറച്ചുദിവസം കൂടി തുടർന്നേക്കും. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ രാത്രിതാപനില 10 ഡിഗ്രിക്കും താഴെയെത്തിയിരുന്നു.ഇന്നലെ പകൽ 19 ഡിഗ്രിയായിരുന്നു താപനില. ശക്തമായ തണുത്ത കാറ്റുമുണ്ടായി. രാത്രി താപനില ഒൻപതു ഡിഗ്രിയാകും. ഈയാഴ്ച പകൽതാപനില 23 ഡിഗ്രിയിലധികം ഉയരില്ല
പൊടിക്കാറ്റിന്റെ ഭാഗമായി രാജ്യത്ത് ഗതാഗത തടസ്സം നേരിട്ടിരുന്നു. മണിക്കൂറിൽ അൻപത് കിലോമീറ്റർ വേഗതയിൽ അനുഭവപ്പെട്ട കാറ്റിനെ തുടർന്നു പലയിടങ്ങളിലും മണൽ അടിഞ്ഞു കൂടിയതാണ് ഗതാഗതം തടസ്സപ്പെടാൻ ഇടയാക്കിയത്.പോടിക്കാറ്റുള്ളപ്പോൾ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കടൽ ക്ഷോഭിച്ചതിനാൽ കടലിൽ ഇറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്.